പരസ്പരം അറിയാത്തവരെ പോലെ ഞങ്ങൾ അകത്തു കയറി തൊഴുതു.. അവിടെ കുറച്ചു മാറി ഒരു കാവ് ഉണ്ട് അങ്ങോട്ടേക്ക് നടക്കുന്ന വഴിയിൽ ആരും ഇല്ല എന്ന് നോക്കിയ ശേഷം ഞാൻ പെട്ടെന്ന് ഏട്ടന് ചന്ദനം ഇട്ടു കൊടുത്തു.. അങ്ങനെ അവിടെയും തൊഴുതു.. ആ കാവിന്റെ മുന്നിൽ വെചാണ് ഇന്നലെ ജോ ഏട്ടൻ അണിയിച്ച താലി ഞാൻ ആ ചരടിൽ നിന്നും മാറ്റി എന്റെ മാലയിലേക്ക് ആക്കിയത്.. അതുപോലെ ചേട്ടൻ കെട്ടിയിരുന്ന താലി ഞാൻ ഊരി മാറ്റി പേർസിൽ വെക്കുകയും ചെയ്തു.. അത് രണ്ടു താലി കിടക്കുന്നത് ആരും കാണണ്ടല്ലോ എന്ന് കരുതി ചെയ്തതാണ് പക്ഷെ അവിടെ മുതൽ ഞാൻ എന്റെ ചേട്ടനിൽ നിന്നും അകലാൻ തുടങ്ങുക ആയിരുന്നു..
അവിടുന്ന് തൊഴുതു ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് പോയി.. ഏട്ടൻ എങ്ങോട്ട് പോയി എന്ന് ഞാൻ കണ്ടില്ല. വീട്ടിൽ ചെന്ന് കുറച്ചു കഴിഞ്ഞു ഞാൻ വിളിച്ചു… ഡ്യൂട്ടിക്ക് പോയി ഉച്ച കഴിഞ്ഞ് ഇറങ്ങും അങ്ങോട്ട് വരാം എന്നൊക്കെ പറഞ്ഞു… സന്ധ്യ ആയിട്ടേ വരാമോളെ ആരേലും ഒക്കെ കണ്ടാൽ പ്രശ്നം ആണേ എന്ന് ഞാൻ ഒരു താക്കീത് കൊടുത്തു.. ഹാ ശെരി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു…. ഏകദേശം ഒരു 2.30 കഴിഞ്ഞു കാണും എന്നെ വിളിച്ചു…
ഞാൻ : hello ഏട്ടാ
ജോ : എന്റെ മോളുടെ ജോലി ഒക്കെ കഴിഞ്ഞോ
ഞാൻ : കഴിഞ്ഞു..
ജോ : ഇപ്പോൾ എന്തെടുക്കുവാ?
ഞാൻ : ഇവിടെ കിടക്കുന്നു..
ജോ : ഒറ്റയ്‌ക്കെ ഉള്ളോ..?
ഞാൻ : പിന്നെ ഇവിടെ വേറെ ആര് വരാനാ..
ജോ : ഞാൻ എങ്കിൽ ഇപ്പോൾ വന്നാലോ?