എന്റെ വീടിനടുത്തു ഒരു അമ്പലം ഉണ്ട്… ഞാൻ നാളെ അവിടെ പോകാൻ തീരുമാനിച്ചു.. ചേട്ടൻ ബാത്‌റൂമിൽ പോയ ടൈംയിൽ ഞാൻ ജോയേട്ടന് മെസ്സേജ് അയച്ചു…
ഇങ്ങോട്ട് മെസ്സേജ് അയക്കണ്ട ആളുണ്ട്.. നാളെ എന്റെ കൂടെ രാവിലെ 8 മണി കഴിയുമ്പോൾ അമ്പലത്തിൽ വരണം.. എവിടാൻ അല്ലെങ്കിൽ ജോലി ഉണ്ട് ഇതൊന്നും എനിക്ക് അറിയണ്ട.. കല്യാണം കഴിഞ്ഞു പിറ്റേന്ന് ഭാര്യയും ഭർത്താവും അമ്പലത്തിൽ പോകുന്ന ഒരു ചടങ്ങ് ഉണ്ട് അതുകൊണ്ട് നാളെ വരണം….. Good night ഉമ്മാ…
ഇത്രെയും ഞാൻ ഒരു മെസ്സേജ് ആയിട്ട് അയച്ചു…
പിറ്റേന്ന് ചേട്ടന്റെ കൂടെ അമ്പലത്തിൽ പോകണം എന്ന് പറഞ്ഞു ഒരുങ്ങി.. ചേട്ടൻ ഇറങ്ങ്യപ്പൾ ഞാൻ ജോയേട്ടനെ വിളിച്ചു..
ജോ : hello
ഞാൻ : റെഡി ആയോ.. ഞാൻ ഇറങ്ങുക ആണ്
ജോ : 10 മിനിറ്റ് ഞാൻ എത്തും
ഞാൻ : ok.. പിന്നെ അവിടെ വെച്ച് കണ്ടാൽ മിണ്ടുക ഒന്നും ചെയ്യല്ലേ
ജോ : മ്മ്
ഞാൻ : ഏട്ടൻ ഇന്ന് ജോലി ഉണ്ടോ..?
ജോ : half day ആക്കി…..ജോ ഏട്ടൻ 🥰
ഞാൻ : പിന്നെ ഭർത്താവിനെ പേര് വിളിക്കണോ..
ജോ : വേണ്ടായേ.. ഏട്ടൻ അതുമതി….ഇന്ന് നി വേണം എനിക്ക ആഹാരം തരാൻ
ഞാൻ : പിന്നെന്താ..
ജോ : എങ്കിൽ ശെരി ഇറങ്ങിക്കോ
ഞാൻ : ok..
അങ്ങനെ ഞാൻ ഇറങ്ങി.. കുറച്ചു നേരത്തെ നടത്തയ്ക്ക് ശേഷം ഞാൻ അമ്പലത്തിൽ എത്തി.. അവിടെ റെസിപ്റ് എഴുതുന്ന അടുത്തു ചെന്നു ഫോൺ വിളിച്ചു ഫ്രണ്ടിന്റെ റെസിപ്റ് എഴുതും പോലെ ഞാൻ ജോ ഏട്ടന്റെ പേരും നാളും പറഞ്ഞു കൊടുത്തു.. കാരണം അവിടെ എല്ലാവരും അറിയുന്നവർ ആണ്… ഞാൻ റെസിപ്റ് എഴുതി വന്നപ്പോഴേക്കും ഏട്ടനും അവിടെ എത്തി ഇരുന്നു..