ഞാൻ : എന്താണെന്ന് പറ
ജോ : ഞാൻ യാളെ എന്റെ ഭാര്യ ആക്കാൻ പോവുക ആണ്
ഞാൻ : ( ചിരിച്ചു കൊണ്ട് ) എന്തോന്ന്.. രാവിലെ അടിച്ച കെട്ട് വിട്ടില്ലേ കൊച്ചേ
ജോ ആ പൊതി തുറന്നു അതിൽ ഒരു ബോക്സ്.. ഏതോ ജ്വല്ലറിയുടെ ഒരു ബോക്സ് അതും തുറന്നപ്പോൾ അതിൽ ഒരു താലിയും ചരടും… ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ വെറും താലി മാത്രമല്ല അത് എവിടെയോ കൊണ്ട് പൂജിച്ചിട്ടുണ്ട്.. അമ്പലത്തിലെ പൂജയുടെ പൂവും കുകുമവും അതിൽ കണ്ടു..
ഞാൻ : എന്താ ജോ ഇത് താൻ ഇതെന്തൊക്കെയാ കാണിക്കുന്നത്
ജോ : എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടം ആണ്.. അതുകൊണ്ടാണ്.. മനസ്സുകൊണ്ട് ഞാൻ നേരുത്തേ യാളെ എന്റെ ഭാര്യ ആക്യത് ആണ്.. ഇപ്പോൾ ഇങ്ങനെ കൂടി
ഞാൻ : താൻ ഇത് ആലോചിച്ച തന്നെ ആണോ
ജോ : അതെ… തനിക്ക് സമ്മതം. അല്ലെ
ഞാൻ : 100 വട്ടം… ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ താൻ എനിക്ക് സാധിച്ചു തരുന്നുണ്ട്…
അങ്ങനെ ജോ ആ കായലിനെ സാക്ഷി ആക്കി കൊണ്ട് എന്റെ കഴുത്തിൽ ആ താലി ചാർത്തി…. നിറ കണ്ണോടെ ഞാൻ എന്റെ ഭർത്താവിന്റെ കാലിൽ തൊട്ടു വന്ദിച്ചു എന്നിട്ട് പരസ്പരം വാരി പുണർന്നു….. പെട്ടെന്ന് ഞാൻ അടുക്കളയിലേക്ക് പോയി ഒരു പഴവും ആയി വന്നു.. ജോയ്ക്ക് കൊടുത്തു.. ജോ അത് പകുതി കടിച്ചെടുത്തു ബാക്കി പകുതി എനിക്ക് തന്നു…
ജോ : എടൊ ഭാര്യേ.. ഇതാണ് എന്റെ ഉറപ്പ്… ഒന്നെങ്കിൽ ഞാൻ മരിക്കാതെ ഇല്ലെങ്കിൽ നി എന്നെ വേണ്ട എന്ന് പറയാതെ ഞാൻ ഒരിക്കലും വിട്ട് പോകില്ല.. എത്ര ദൂരെ ആണേലും എന്നും നി എന്റേതായിരിക്കും