ഒരിക്കൽ ഒരു ഞായറാഴ്ച ദിവസം ജോ എന്നെ വിളിച്ചു.. അപ്പോൾ ഒന്നു അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ചു.. എന്താ ഇപ്പോൾ ആൾക്കാർ കാണും സൊ വേണ്ട എന്ന് ഞാൻ പറഞ്ഞു.. പേടിക്കണ്ട മുന്നിലൂടെ വരൂ ആളുകൾ കണ്ടോട്ടെ വേറെ ഒന്നും അല്ല ഒരു 5 മിനിറ്റ് മതി എന്നു പറഞ്ഞു..
എങ്കിലും എനിക്ക് പേടി അയ്യോണ്ട് വേണ്ട ആളുകൾ ഒണ്ട് മാത്രവുമല്ല അവിടെ ഉള്ള എല്ലാവർക്കും ജോ യെ അറിയാമല്ലോ.. വൈകിട്ട് വരാൻ ഞാൻ പറഞ്ഞു.. മനസ്സില്ല മനസോടെ അത് സമ്മതിച്ചു.
അങ്ങനെ ജോ വൈകിട്ട് വന്നു.. സാധാരണ ജോ വരുന്നതിലും നേരുത്തേ വന്നു.. ജോ വന്ന ഉടനെ തന്നെ എനിക്ക് ഒരു കവർ തന്നു വേഗം അത് ഇട്ടു വരാൻ പറഞ്ഞു.. ഞാൻ കവർ തുറന്നു നോക്കിയപ്പോൾ അത് ഒരു സെറ്റ് സാരീ ആയിരുന്നു.. ഇത് എന്തിനാ ഇപ്പോൾ എന്ന് ഞാൻ ചോദിച്ചപ്പോൾ… സമയം പോകുന്നു വേഗം ഒരുങ്ങി വാ എന്നിച്ചിരി ഗൗരവത്തിൽ ആണ് പറഞ്ഞത്.. ഞാൻ വേഗം തന്നെ പോയി ഒരുങ്ങി വന്നു..
സാരിയിൽ എന്നെ കണ്ട ഉടനെ തന്നെ ജോ ഒന്നു അടിമുടി നോക്കി സൂപ്പർ എന്ന് പറഞ്ഞു… എന്നിട്ട് ഷിർട്ടിന്റെ പോക്കറ്റിൽ നിന്നു വേറൊരു പൊതി എടുത്തു അവന്റെ കയ്യിൽ വെച്ചു
ജോ : ഡോ ഇതാണ് എന്റെ ഉറപ്പ്.. ഞാൻ ഒരിക്കലും തന്നെ വിട്ട് പോകില്ല എന്നുള്ള എന്റെ ഉറപ്പ്
ഞാൻ : എന്താ ഇത്
ജോ : ഞാൻ തന്റെ അഭിപ്രായം പോലും ചോദിക്കാതെ ഒരു തീരുമാനം എടുത്തു… എനിക്കിത് ശെരിയായിട്ട് തോന്നി അതുകൊണ്ട് യാൾക്കും അത് ok ആയിരിക്കും എന്നാണ് എന്റെ വിശ്വാസം