ഒരിക്കൽ സിതാരയോട് ഞാൻ പുള്ളിയുടെ പഠിത്തം കാര്യവും അതുപോലെ ഈ ജോലിക്ക് വന്ന കാര്യം ഒക്കെ പറഞ്ഞു.. അവൾ ഇതൊക്കെ കേട്ടു അന്തം വിട്ടു നിന്നത്തെ ഉള്ളു….
സിതാര : ഇതൊക്കെ നി എങ്ങനെ അറിഞ്ഞു
ഞാൻ : ആ കൊച്ചു പറഞ്ഞു
സിതാര : നിനക്ക് മെസ്സേജ് അയക്കുമോ
ഞാൻ : yes.. എന്തെ.. നിനക്ക് അയക്കില്ലേ
സിതാര : good morning മാത്രം.. അല്ലാതെ ഒന്നുമില്ല
ഞാൻ : എനിക്ക് ഫ്രീ ആകുമ്പോൾ മെസ്സേജ് ഇടും..
സിതാര : എടീ ഭയങ്കരി.. ഇത്രെയും നാളായിട്ടും എനിക്ക് ഒരു റിപ്ലൈ തന്നിട്ടില്ല.. നി ഇവിടെ വരെ ആക്കിയോ
ഞാൻ : എന്ത്
സിതാര : സത്യം പറയടി നിങ്ങൾ തമ്മിൽ ഫോൺ വിളിക്കാറില്ലേ
ഞാൻ : ഇല്ല
സിതാര : സത്യം പറ
ഞാൻ : വല്ലപ്പോഴും…
സിതാര : സത്യം പറയാൻ
ഞാൻ : സത്യം.. വല്ലപ്പോഴും വിളിക്കും പക്ഷെ എന്നും മെസ്സേജ് അയക്കും..
സിതാര : എന്നിട്ട് ഇഷ്ടമാണെന്ന് പറഞ്ഞോ
ഞാൻ : ഒന്നു പോടീ.. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്
സിതാര : ഉണ്ടാ.. ഇങ്ങനെ ആണ് എല്ലാം തുടങ്ങുന്നത്…
ഞാൻ : നി ഒന്നു പോയെ
സിതാര : ഞാൻ പോയേക്കാം.. ഇനി എന്തായാലും ഞാൻ പുറകെ നടക്കണ്ടല്ലോ… എങ്കിലും എടി പൊട്ട്ടി നി ഇത് എങ്ങനെ ഒപ്പിച്ചു
ഞാൻ : പോടീ പട്ടി..
ഇനി ആ കൊച്ചിന് എന്റെ കൂടെ വല്ലതും കാണുമോ.. അതുകൊണ്ടാകുമോ എനിക്ക് മാത്രം മെസ്സേജ് അയക്കുന്നത്.. പെട്ടെന്ന് എന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷം വിരിഞ്ഞു… പെട്ടെന്ന് തന്നെ എന്റെ കുല സ്ത്രീയും ഉണർന്നു.. ഞാൻ എന്താ ഇങ്ങനെ.. ഞാൻ ഒരു ഭാര്യ അല്ലെ…..പല പല ചിന്തകൾ ഉള്ളിലേക്ക് കയറി..