ഓളങ്ങളിൽ അലതല്ലി [William Dickens]

Posted by

ഞാൻ : പിന്നെ എന്തോ വിളിക്കണം

 

സർ : സർ എന്നൊന്നും വിളിക്കല്ലേ എനിക്കിഷ്ടല്ല

 

ഞാൻ : അങ്ങനെ ഞാനും വിളിക്കില്ല

 

സർ : എന്റെ പേര് വിളിച്ചോളൂ

 

ഞാൻ : അത് വേണ്ട.. ഒരു respect തരണ്ടേ

 

സർ : പിന്നെ 🤭

 

ഞാൻ : എങ്കിൽ ജോ എന്ന് വിളിക്കട്ടെ

 

സർ : പിന്നെന്താ വിളിച്ചോളു

 

ഞാൻ : ജോ… ഞാൻ യാളോട് ഒരു കാര്യം ചോദിച്ചോട്ടെ

 

ജോ : yes

 

ഞാൻ : ജോ ഇത്രയും ഒക്കെ പഠിച്ചിട്ട് ഈ ജോലിക്ക് എന്തിനാ വന്നത്

 

ജോ : അത്… എന്റെ റിസൾട്ട്‌ വരാൻ ഉണ്ട്.. പിന്നെ ട്രൈനിങ്ങിന് വിളിക്കാൻ ഇനിയും സമയം എടുക്കും.. അത്രെയും നാൾ സമയം പോണ്ടേ

 

ഞാൻ : അതിന് ഈ ജോലിക്ക് വന്നോ?..

 

ജോ : അതെന്താടോ ഈ ജോലിക്ക് എന്തേലും കുഴപ്പമുണ്ടോ?

 

ഞാൻ : അങ്ങനെ അല്ല.. യാൾക്ക് നിങ്ങടെ കടയിൽ പോയി ഇരുന്നാൽ സമയം പോകില്ലേ

 

ജോ : സമയം പോകും പക്ഷെ ബിസിനസ്‌ കച്ചവടം അതൊന്നും എനിക്ക് ശെരിയാവില്ല..ഞാൻ വേറെ ഏതേലും ഒരു ജോലി നോക്കി.. അപ്പോൽ ഇതിന്റെ interview വന്നു കേറി പാസ്സ് ആയി.. ജോയിൻ ചെയ്തു അത്രെ ഉള്ളു

 

ഞാൻ : അപ്പോൽ മറ്റേത് കിട്ടുമ്പോൾ?

 

ജോ : അപ്പോൾ പോകും.. ഇതാകുമ്പോൾ എപ്പോൾ വേണേലും ഇറങ്ങാമല്ലോ..

 

ഞാൻ : ok.. കുറെ നാൾ കൊണ്ട് ചോദിക്കണം എന്ന് വിചാരിച്ചതാ..

 

ജോ : ok…

 

അങ്ങനെ ഞങ്ങൾ ഫ്രീ ആകുമ്പോൾ എപ്പോളും മെസ്സേജ് അയക്കും.. ചിലപ്പോൾ വിളിക്കും.. നല്ലൊരു ഫ്രണ്ട്‌വായി മാറി.. എന്നെ ഒരിക്കൽ പോലും ചേച്ചി എന്ന് വിളിക്കില്ല യാൾ, താൻ, ചിലപ്പോൾ വിനു അങ്ങനെ ഒക്കെ… അതൊക്കെ എനിക്ക് ഇഷ്ടപെടുന്നണുതം ഉണ്ട്….

Leave a Reply

Your email address will not be published. Required fields are marked *