അന്നത്തെ ദിവസവും കഴിഞ്ഞു പോയി.. പിറ്റേന്ന് ആ കൊച്ചു ഇങ്ങോട്ട് മെസ്സേജ് അയച്ചു..
Good മോർണിംഗ്
ഇത് എന്റെ പേർസണൽ നമ്പർ ആണേ ഇത് ആർക്കും ഷെയർ ചെയ്തേക്കരുതേ എന്ന് മെസ്സേജ് ഇട്ടിരുന്നു..
ഞാനും good morning പറഞ്ഞു.. ഷെയർ ചെയ്യില്ല എന്നും റിപ്ലൈ കൊടുത്തു..
പിന്നെ പിന്നെ സ്റ്റാറ്റസ് കാണാൻ തുടങ്ങി.. ഞാൻ ഇടുന്ന ചില സ്റ്റാറ്റസ് sent ചെയ്ത് തരുമോ എന്ന് ചോദിച്ചു മെസ്സേജ് ഇടും ഞാൻ അത് കാണുമ്പോൾ sent ചെയ്ത് കൊടുക്കും.. ഒരു thank you അല്ലാതെ വേറെ ഒന്നുമില്ലാ….
അങ്ങനെ ഇരിക്കെ ഒരുനാൾ ആ കൊച്ചിന് പകരം വേറെ ഒരാൾ വന്നു… ഞങ്ങൾക്കെല്ലാവര്ക്കും ഒരുപോലെ വെഷമം ആയി… എനിക്കെന്തോ വല്ലാത്ത ഒരു വെഷമം പോലെ… ആ ചിരിയും സംസാരവും ഒക്കെ വല്ലാതെ മിസ്സ് ചെയുന്നു… നിർത്തി പോയോ എന്ന് ആ കൂട്ടത്തിൽ ഉള്ള ആരോ ഒരാൾ ചോദിക്കുന്നത് കേട്ടു..
നിർത്തിയതൊന്നുമില്ല ലീവ് ആണ്.. എന്തോ ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞു.. വേറെ പ്രശ്നമൊന്നുമില്ല റസ്റ്റ് വേണം സൊ ലീവ്…
കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി എങ്കിലും അതിനെ കാണാതായപ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു ഭാരം കയറ്റി വെച്ച പോലെ തോന്നി….
എന്തും വരട്ടെ എന്ന് കരുതി പുള്ളിയുടെ നമ്പറിലേക്ക് ഞാൻ വിളിച്ചു അത് switch off.. ഞാൻ പിന്നെ പേർസണൽ നമ്പറിലേക്ക് വിളിച്ചു..
സർ : hello
ഞാൻ : ഞാൻ വിനിത ആണേ
സർ : മനസ്സിലായി പറഞ്ഞോ
ഞാൻ : ആക്‌സിഡന്റ് പറ്റി എന്ന് കേട്ടു.. എന്ത് പറ്റി