സിതാര : എന്തോ?
ഞാൻ : അല്ല ഒരു പാവം..
സിതാര : അങ്ങനെ അല്ലല്ലോ മോളു പറഞ്ഞത്
ഞാൻ : അയ്യോ നമ്മളുടെ കൂടെ ഇരുന്ന് ഇതൊക്കെ കഴിച്ചോണ്ട് ഞാൻ പറഞ്ഞതാ..
സിതാര : ഉവ്വേ
ഞാൻ : നി ആ കൊച്ചിന്റെ പ്രൊഫൈൽ കാണിച്ചേ നോക്കട്ടെ
അങ്ങനെ അവള് എന്നെ ആ കൊച്ചിന്റെ ഫേസ്ബുക് കാണിച്ചു.. അവൾ പറഞ്ഞതുപോലെ തന്നെ നല്ല ലുക്ക് ആണ് ഫോട്ടോസ് ഒക്കെ.. അതെ ഡൽഹിയിൽ വിമാനത്തിന്റെ എന്തോ കോഴ്സ് കഴിഞ്ഞതാണ്.. റിസൾട്ടിനു വെയിറ്റ് ചെയ്യുക ആണ്….
എങ്കിലും പിന്നെന്തിനാകും ഈ ജോലിക്ക് വന്നത്… ഞാൻ സ്വന്തമായി പറഞ്ഞതാണേലും അൽപ്പോം സൗണ്ട് കൂടി പോയി
സിതാര : നമ്മളെ പോലെ നല്ല പെണ്ണുങ്ങളെ പഞ്ചാര അടിക്കാൻ അല്ലാതെന്തിനാ..
ഞാൻ : ഏയ് അങ്ങനെ തോന്നുന്നില്ല…
ആ എന്തേലും ആകട്ടെ…
സിതാര : എന്താ പെണ്ണെ നോട്ടമുണ്ടോ.. ഉണ്ടേൽ പറേണം.
ഞാൻ : നി ഒന്നു പോയെ…. നല്ല പ്രായത്തിൽ തോന്നീട്ടില്ല പിന്നല്ലേ ഇപ്പോൾ
സിതാര : ഇപ്പോളത്തെ പ്രായത്തിനെന്താ കുഴപ്പോം
ഞാൻ : ഒന്നുമില്ലേ
സിതാര : നിന്റെ ജീവിതത്തിൽ നി സന്തോഷ വദി ആണോ… എല്ലാ അർത്ഥത്തിലും
ഞാൻ : അതെ
സിതാര : എല്ലാ അർത്ഥത്തിലും?
ഞാൻ : അതെ
സിതാര : എന്നാൽ ഞാൻ അല്ല.. എനിക്ക് ഇങ്ങനെ ഒക്കെയേ സന്തോഷം കണ്ടെത്താൻ പറ്റു..
ഞാൻ : ഹ ശെരി.. ഞാൻ എങ്കിൽ ഇറങ്ങുന്നു ബൈ..
ഞാൻ പതിയെ അവിടുന്ന് ഇറങ്ങി. വീട്ടിൽ ചെന്നിട്ടും സിതാര പറഞ്ഞ വാക്കുകൾ ആണ് എന്റെ ഉള്ളിൽ…