അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി ആ ദിവസവും കടന്നു പോയി.
പിറ്റേന്ന് എന്നത്തേയും പോലെ ഞാൻ സിതാരയുടെ വീട്ടിൽ പോയി. കാശും കൊടുത്തു ആ കൊച്ചു വരാൻ കാത്തിരുന്നു. ബാക്കി സർ മാരൊക്കെ വന്നിട്ട് പോയി അപ്പോൾ ആണ് ഗ്രൂപ്പിൽ ഉള്ള ഒരു ചേച്ചി മാങ്ങയും കൊണ്ട് വന്നത്. ഞങ്ങൾ എല്ലാവരും അപ്പോൾ തന്നെ അത് പൂളി അതിൽ ഉപ്പും മുളകും ഒക്കെ മിക്സ് ചെയ്തു കഴിക്കാൻ തുടങ്ങി അപ്പോൾ ആണ് ആ കൊച്ചും കയറി വന്നത്… എല്ലാരേയും നോക്കി നല്ല ഒരു ചിരിയും തന്നുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു..
സിതാര : ഡീ സാറിനു ഒരു പീസ് മാങ്ങാ കൊടുത്താലോ
ഞാൻ : അയ്യേ വേണ്ട അവരൊക്കെ വലിയ ആൾക്കാരല്ലേ.. ചുമ്മാ എന്തിനാ നാണം കെടുന്നത്..
സിതാര : എങ്കിലും അത് ചോദിക്കാം.. ഒന്നു മിണ്ടാൻ പറ്റുമല്ലോ
ഞാൻ : എന്ന ചോദിക്ക്
സിതാര : സാറേ മാങ്ങാ തിന്നുമോ..
ആ കൊച്ചു നന്നായി ഒന്നു ചിരിച്ചോണ്ട്
അതൊന്നും പറയാതെ കൈ നീട്ടി..
സിതാര പെട്ടെന്ന് മാങ്ങാ ഇരുന്ന പത്രം ആ കൊച്ചിന്റെ മുന്നിലോട്ട് കൊടുത്തു.. പുള്ളി അതീന്നു ഒന്നെടുത്തു തിന്നു
സർ : മണം അടിച്ചപ്പോഴേ വായിൽ വെള്ളം വന്നാരുന്നു അതാ ഒന്നും പറയാഞ്ഞത്
ഇത് പറഞ്ഞു നല്ലൊരു ചിരി… അത് കെട്ട് ഞങ്ങളും ചിരിച്ചു… അന്നാണ് ആ കൊച്ചിനെ എനിക്ക് ഒരുപാട് നഷ്ടമായത്.. വലിയ ഗമയോ ഒന്നുമില്ല.. ഒരു പാവം.. ഞങ്ങളെ പോലെ ഉള്ള ഒരു പാവം പയ്യനായെ തോന്നു…. ആ കൊച്ചു പോയി കഴിഞ്ഞു ഞാനും സിതാരയുടെ കൂടെ അറിയാതെ പറഞ്ഞു പോയി.. ആ കൊച്ചു കൊള്ളാം അല്ലെ