ഞാൻ : ജോലിക്ക് പോയി കാണും
സിതാര : നമുക്ക് നോക്കാം
ഞാൻ : ok ഇച്ചിരി ജോലി ഉണ്ട്
ഇതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.. എന്തോ അത് കേട്ടപ്പോൾ പിന്നെ സംസാരിക്കാൻ ഒരു മൂഡ് ഇല്ലാത്തപോലെ…. ഓ എല്ലാണ്ണവും ഇങ്ങനെ ഒക്കെ തന്നെയാ പെണ്ണെന്നു കേൾക്കുമ്പോൾ പുറകെ പോകും.. ഇത് പറഞ്ഞു ഞാൻ ഒന്നു കൂൾ ആകാൻ ശ്രെമിച്ചു…. എന്തോ അതിനു ശേഷം എനിക്ക് ഒന്നിനും ഒരു മൂഡ് ഇല്ലാരുന്നു…. എന്തൊക്കെയോ അടുക്കളയിൽ കാട്ടി കൂട്ടിയിട്ട് ഞാൻ എന്റെ പൂന്തോട്ടത്തിൽ ആ കായലും നോക്കി ഇരുന്നു… എങ്കിലും ഞാൻ എന്താ ഇങ്ങനെ.. സിതാര അയാളെ നോക്കുന്നെണ് എനിക്കെന്താ പ്രശ്നം ഇങ്ങനെ ഒക്കെ ആലോചിക്കും പക്ഷെ പിന്നെയും അയാളുടെ ആ ചിരിയും കണ്ണുകളും മനസ്സിൽ വരുമ്പോൾ വിഷമം കൂടുന്നു..
എങ്ങനെ എങ്കിലും വൈകിട്ട് വരെ ഞാൻ പിടിച്ചു നിന്നു.. എന്നിട്ട് സിതാരയെ വിളിച്ചു
സിതാര : hello പറയടി
ഞാൻ : എന്തെടുക്കുവാ
സിതാര : ഇവിടെ ചുമ്മാ കിടക്കുന്നു
ഞാൻ : എന്തായി നിന്റെ ലൈൻ അടി
സിതാര : ഓ എന്താക്കാനാ.. പുള്ളി good morning അയച്ചു കഴിഞ്ഞ് പോയതാ പിന്നെ എന്റെ മെസ്സേജ് ഒന്നും സീൻ പോലും ചെയ്തിട്ടില്ല..
ഇത് കേട്ടപ്പോൾ ഒരാശ്വാസം എങ്കിലും പറയാൻ ഒക്കില്ല രാത്രി ഫ്രീ ആകുമ്പോൾ മെസ്സേജ് അങ്ങാനും അയച്ചാലോ
ഞാൻ : ജോലി തിരക്ക് അല്ലേടി.. വൈകിട്ട് നോക്ക്.. മെസ്സേജ് അയക്കുമായിരിക്കും
സിതാര : ഓ എവിടുന്നാ… അത് ഓഫീസ് നമ്പർ ആണ് 5 മണി കഴിഞ്ഞതും ആ നമ്പർ ഓഫ് ലൈൻ… ഞാൻ good evening അയച്ചു പക്ഷെ നെറ്റ് ഓഫ് ആണ്