ഞാൻ : ഇല്ലാ.. ഒരു പാവം… ഇത് ചോദിക്കാൻ ആണോ നി വന്നത്
സിതാര : നി അല്ലെ പറഞ്ഞെ എങ്ങനെ ഉള്ള ആളാണെന്നറിഞ്ഞിട്ട് മതി എന്ന്… ഇനി ഞാൻ നോക്കാമല്ലോ
ഞാൻ : അപ്പോൾ ഇത്രെയും നാൾ നോക്കി ഇല്ല അല്ലെ?
സിതാര : അങ്ങനെ അല്ലാടി.. ഞാൻ എന്തേലും പറഞ്ഞു മെസ്സേജ് അയച്ചു തുടങ്യാലോ?
ഞാൻ : ഹ നോക്ക്.. ( പക്ഷെ എന്തോ അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ഒരു ദേഷ്യം തോന്നി )
സിതാര പുള്ളിയുടെ വാട്സാപ്പിൽ ഒരു hi അയച്ചു.. കുറച്ചു നേരം ആയിട്ടും റിപ്ലൈ ഒന്നും വരാതോണ്ട് അവൾ നേരെ ഫേസ്ബുക് കേറി ജോവിൻ രഘുനാഥ് എന്ന് സെർച്ച് ചെയ്തു.. ഇങ്ങനത്തെ ഒരു പേര് ഒരുപാട് ആർക്കും ഇല്ലാത്തോണ്ട് പെട്ടെന്ന് തന്നെ ആളെ കിട്ടി.. സിതാര പെട്ടെന്ന് തന്നെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.. ആ പ്രൊഫൈൽ ഫോട്ടോ എന്നെയും കാണിച്ചു.. ഇവിടെ വരുന്ന പോലെ ഒന്നും അല്ല കേട്ടോ, ലുക്ക് ആണ്, താടി ഒക്കെ വെച്ച ഒരു പിക്.. അടിപൊളി..ലോക്ക് ചെയ്തേക്കുന്നുണ്ട് കൂടുതൽ ഫോട്ടോ ഒന്നും കാണാൻ പറ്റി ഇല്ല…. റിപ്ലൈ ഇതുവരെ വരാതോണ്ട് ഫോൺ അവിടെ വച്ച ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു..
എന്റെ ട്രീറ്റ്മെന്റ് കാര്യവും, പിന്നെ വീട്ടിലെ ഓരോ കാര്യങ്ങളും അവസാനം പറഞ്ഞു വന്നെതുന്നത് പിന്നെയും ആ കൊച്ചിന്റെ കാര്യം തന്നെ ആയിരിക്കും.. കുറെ നേരം അവൾ അവിടെ ഇരുന്നു എന്റെ കൂടെ ഓരോരോ കാര്യങ്ങൾ പറഞ്ഞിരുന്നു.. ഇടയ്ക്കെപ്പോഴോ റിപ്ലൈ വന്നു..
സർ : hii.. സോറി ഇതാരാണ്
സിതാര : hi സർ.. ഞാൻ സിതാര ആണ്