അങ്ങനെ ഓരോ ലോൺ സർ മാറു വന്നു ക്യാഷ് വാങ്ങി പോയി.. കുറച്ചു നേരം കഴിഞ്ഞു ആ കൊച്ചും എത്തി.. അതിനെ കണ്ടതും എല്ലാരും ഒന്നു പരസ്പരം നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു… പുള്ളിക്കാരൻ ഇപ്പോഴത്തെയും പോലെ അവിടെ വന്നു കളക്ഷൻ എടുക്കുന്നു എഴുതുന്നു എന്തൊക്കെയോ നോട്ട് ചെയ്യുന്നു.. ഞാൻ വെറുതെ എല്ലാരേയും ഒന്നു നോക്കി.. ഓരോ പെണ്ണുങ്ങൾ അതിന്റെ ചോര വരെ ഊറ്റിക്കുടിക്കുന്ന രീതിയിൽ ആണ് നോട്ടം… സിതാര വായും തുറന്നു നിന്നു നോക്കുന്നു.. ഞാൻ ആ സർ നെ ഒന്നു ശ്രദ്ധിക്കാൻ തുടങ്ങി ഇത്രെയും പേര് അവിടെ നിന്നിട്ടും ആരെ പോലും സ്പെഷ്യൽ ആയി ശ്രെദ്ധിക്കുന്നില്ല.. എന്തേലും പറയുന്നെങ്കിൽ എല്ലാരോടും ആയി എല്ലാരുടെ മുഖതും മാറി മാറി നോക്കി ആണ് സംസാരിക്കുന്നത്…
സിതാര പറഞ്ഞത് ശെരിയാണ് ആ കൊച്ചിന്റെ നല്ല സൗണ്ട് ആണ്.. ലക്ഷണം ഒക്കെ കണ്ടിട്ട് ഏതോ നല്ല വീട്ടിലെ പയ്യൻ ആണ്, കൈൽ ചൈനും, മാലയും ഒക്കെ ഉണ്ട്.. ഡ്രസിങ് ഒക്കെ നല്ല പെർഫെക്ട്.. ചേട്ടൻ തുണി കടയിൽ ആകുന്നുണ്ട് ചില ബ്രാൻഡ് ഒക്കെ എനിക്കറിയാം.. ഇട്ടേക്കുന്നെ ഷർട്ടും പാന്റും ഒക്കെ ബ്രാൻഡഡ് ആണ്.. അപ്പോൾ ആണ് ശ്രദ്ധിച്ചത് ഐഡി കാർഡ് കിടക്കുന്നത് ഞാൻ ഒന്നു സൂക്ഷിച്ചു നോക്കി.. ജോവിൻ രഘുനാഥ് അങ്ങനെ ആണ് പേര്… ഇതെന്ത് പേര്…
അങ്ങനെ പുള്ളിക്കാരൻ ക്യാഷ് എല്ലാം വാങ്ങി എല്ലാം എഴുതി കഴിഞ്ഞ് ഇറങ്ങാൻ നേരം ആണ് എല്ലാരേയും നോക്കികൊണ്ട് ചോദിച്ചത് ഇന്ന് എന്താ ഇവിടെ എന്തെങ്കിലും ഫങ്ക്ഷന് ഉണ്ടോ എല്ലാവരും എവിടെയോ പോകാൻ നിക്കുന്ന പോലെ ഉണ്ടല്ലോ എന്നും പറഞ്ഞു ഒന്നു ചിരിച്ചു…. സത്യം പറയാല്ലോ നല്ല സ്റ്റൈലൻ ചിരി…. ആാാ വെളുത്ത പല്ലുകൾ കാണിച്ചു നല്ല ചിരി.. ഡ്രാക്ക്കുളയെ പോലെ ഉണ്ട് കൊമ്പല്ലുകൾ അൽപ്പോം കൂർത്ത കൊമ്പല്ലുകൾ എങ്കിലും അത് കാണാൻ ഒരു ചന്ധം ഉണ്ട്..