ട്രൂത് ഓർ ഡയർ
Truth or dare | Author : Wizard
കസിൻ്റെ കല്യാണം കൂടാൻ ബാംഗളൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നു ഞാൻ. ബുധനാഴ്ച – അവധി ദിവസം അല്ലാത്തത് കൊണ്ട് ബസ്സിൽ ആണെങ്കിൽ ആകെ ഒരു അഞ്ചോ-ആറോ പേർ മാത്രം കാണും.
ഞാൻ വൈകിട്ട് ഒരു 8 മണിയോടെ ബസ്സിൽ കയറി എൻ്റെ സ്ലീപ്പർ ബെർത്തിൽ കയറി, ഫോണിൽ ഒരു സിനിമയും കണ്ടു കിടപ്പായി. പിന്നെ ഞാൻ അവിടുന്ന് എഴുന്നേൽക്കുന്നത് രാത്രി 10 നു ബസ് എവിടെയോ ഡിന്നർ കഴിക്കാൻ നിർത്തിയപ്പോൾ ആയിരുന്നു.
ഞാൻ കർട്ടൻ മാറ്റി പുറത്തേക്കിറങ്ങിയതും അപ്പുറത്തെ സീറ്റിൽ ഇരുന്ന കുട്ടിയുടെ നെറ്റിയിലേക്ക് എൻ്റെ തല കേറി ‘ഠിം’ എന്ന് അങ്ങ് മുട്ടി. പാവം ഷൂസ് ഇടാൻ വേണ്ടി അപ്പുറത്തെ സീറ്റിൽ ഇരുന്നതായിരുന്നു. ശ്രദ്ധിക്കാതെ കർട്ടൻ മാറ്റി ഞാൻ ഞാൻ ഇറങ്ങുകയും ചെയ്തു. പാവം നല്ല വേദനിച്ചു, എന്നെ നോക്കി തല തടവുന്നുണ്ടായിരുന്നു.
ഞാൻ: “അയ്യോ സോറി, ഞാൻ കണ്ടില്ല… ഞാൻ…”
അവൾ: അഹ്, സാരമില്ല.
ഞാൻ ആകെ ചമ്മി നിൽക്കുക ആയിരുന്നു.
ഞാൻ: “വേദനിച്ചോ?”
അവൾ: “കുഴപ്പമില്ല. അത് മാറും.”
ഇതും പറഞ്ഞു ഷൂസും കെട്ടി അവൾ പുറത്തേക്കു നടന്നു പോയി. ഞാനും പിന്നാലെ ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങി ഒരു ചായയും കുടിച്ചിട്ട് അവിടെ നിന്ന ഒരു പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കുകയായിരുന്നു. പട്ടികളും പൂച്ചകളും ഒക്കെ പെണ്ണുങ്ങൾക്ക് പണ്ടേ ഒരു ദൗർബല്യം ആണല്ലോ, നമ്മുടെ കഥാനായികയും അങ്ങോട്ടു വന്നു പട്ടിക്ക് അവൾ കഴിച്ചു കൊണ്ടിരുന്ന ബണ്ണിൻ്റെ ഒരു കഷ്ണം ഇട്ടു കൊടുത്തു.
ഞാൻ: “എടൊ, സോറി കേട്ടോ. വേദന മാറിയോ?”
അവൾ: “ആഹ്, അതൊക്കെ മാറി.”
ഞാൻ: “ബാംഗ്ലൂർ ആണോ ജോലി?”
അവൾ: “അതെ, ഞാൻ അവിടെ മാന്യത പാർക്കിൽ, ഒരു കമ്പനിയിൽ വർക്ക് ചെയ്യുകയാ. ഇയാളോ?”
ഞാൻ: “ഞാനും ബാംഗ്ലൂർ തന്നെയാ ജോലി. മാർത്തഹള്ളിയിൽ ആണ്.”
ഇത്രയും പറഞ്ഞു ഞാൻ അവൾക്കു കൈ കൊടുത്തു
ഞാൻ: “ഞാൻ അഭയ്, തിരുവനന്തപുരത്തു ആണ്.”
അവൾ: “ഞാൻ ഭവ്യ, തിരുവനന്തപുരത്തു തന്നെയാ.”
അങ്ങനെ കുറച്ചു നേരം സംസാരിച്ചിട്ട്, അവിടെ നിന്ന് പട്ടിയുടെയും, ചന്ദ്രൻ്റെയും കുറച്ചു ഫോട്ടോ ഒക്കെ എടുത്തിട്ട് നമ്മൾ ബസ് എടുക്കാറായപ്പോൾ അകത്തേക്ക് കയറി. ബസിൽ കയറി സീറ്റിലേക്ക് നടക്കുമ്പോൾ ആയിരുന്നു ഞാൻ അവളെ ഒന്ന് നേരെ ശ്രദ്ധിക്കുന്നത്.