അത് പറഞ്ഞു തീർത്തതും സാം റെഡ് മാസ്കിനെ തട്ടി മാറ്റി അഭിയുടെ കഴുത്തിൽ ചവിട്ടി പിടിച്ചു. ശ്വാസം കിട്ടാതെ അഭി കിടന്നു പിടച്ചു…
അവളെ എന്തെങ്കിലും ചെയ്താൽ കൊന്ന് കളയും നായിന്റെ മോനെ ഞാൻ…. സാം അലറി വിളിച്ചു അഭിയുടെ കണ്ണ് തള്ളി പുറത്തേക്ക് വന്നു… അപ്പോളേക്കും മഞ്ഞൂരാനും റെഡ് മാസ്കും കൂടെ സാമിനെ പിടിച്ചു മാറ്റി… മഞ്ഞൂരാൻ സ്വന്തം തോക്കെടുത്തു സാമിന്റെ നെറ്റിക്ക് നേരെ പിടിച്ചു…
അപ്പോളേക്കും അഭി… മഞ്ഞൂരാനെ തടഞ്ഞു… നിർത്തു… അവനെ ഒറ്റ ബുള്ളെറ്റ് കൊണ്ട് തീർക്കരുത്… അവൻ അവന്റെ കാമുകിയെ രക്ഷിക്കാൻ വന്നവനല്ലേ… അവളുടെയും കുടുംബത്തിന്റെയും ഗെയിംസ് എല്ലാം കണ്ടു സംതൃപ്തി അടഞ്ഞിട്ട് തീർത്താൽ മതി അവനെ… അഭി വേദനയോടെ സ്വന്തം കഴുത്തു തിരുമി കൊണ്ട് പറഞ്ഞു
സ്വന്തം പാർട്ണറുടെ വാക്കുകൾ അനുസരിച്ചു കൊണ്ട് മഞ്ഞൂരാൻ സാമിനെ റെഡ് മാസ്കിനെ ഏൽപ്പിച്ചു… സാമിനെ അയ്യാൾ പിടിച്ചു കൊണ്ട് പോയി മറ്റൊരു റൂമിൽ പൂട്ടിയിട്ടു
അഭി.. അപ്പോൾ നാളത്തെ കാര്യം എങ്ങനെയാ… നമ്മുടെ പ്ലാനിൽ എന്തേലും മാറ്റം…മഞ്ഞൂരാൻ അഭിയോടായി ചോദിച്ചു..
പ്ലാനിൽ മാറ്റം ഒന്നുമില്ല…. നാളെയും നമ്മൾ പറഞ്ഞ പോലെ തന്നെ ഗെയിംസ് മുന്നോട്ടു പോകും… ഞാൻ പറഞ്ഞ അതേ ടീം.. അതേ ഗെയിം…
നമ്മുടെ vip ഗസ്റ്റ് എല്ലാം ഹാപ്പിയല്ലേ….
അത് പിന്നെ ചോദിക്കാനുണ്ടോ.. അവരെല്ലാം ഡബിൾ ഹാപ്പി ഇന്നത്തെ ഒറ്റ ദിവസം കൊണ്ടു നമുക്ക് കിട്ടിയത് കോടികൾ ആണ്, നിന്റെ ഈ ഗെയിം ഷോ പ്ലാൻ എന്തായാലും കൊള്ളാം… എല്ലാവരും ഇപ്പോൾ മിസ്സിംഗ് കേസുകൾക്ക് പിന്നാലെയാണ്.. അത് കൊണ്ടു തന്നെ അതിന്റെ മറവിൽ നമ്മുടെ ഡ്രഗ്ഗ്സ് ബിസിനസ് നന്നായി ലാഭം കൊയ്യുന്നുണ്ട്.. കൂടാതെ ഇതിൽ നിന്നും കിട്ടുന്ന കോടികൾ ബോണസ്..