സാം മനസിൽ വിചാരിച്ചു തീർന്നപ്പോൾക്കും അയ്യാൾ സാമിന്റെ അടുത്തെത്തി..ആളെ തിരിച്ചറിഞ്ഞതും സാമിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി പോയി..
മിസ്സിംഗ് ആയ ആളുകളുടെ കൂട്ടത്തിൽ ആ മുഖവും സാം ഓർത്തു വച്ചിരുന്നു…..
ആ റൂമിലേക്കു ഒരു രാജാവിനെ പോലെ കടന്ന് വന്നത് മറ്റാരും ആയിരുന്നില്ല… അത് അഭിയായിരുന്നു.. ദേവികയുടെയും മനോജിന്റെയും ഒരേ ഒരു ആൺതരി.
അഭി ആ റൂമിലേക്ക് വന്ന വഴി മാത്യുവിന്റെ അടുത്തേക്കാണ് നോക്കിയത്…..
എന്താ മാത്യു സാറെ ഇതൊക്കെ.. ആരും നമ്മളെ കണ്ടു പിടിക്കില്ല എന്ന് പറഞ്ഞിട്ട് ദേ ഒരുത്തൻ മണം പിടിച്ചു വന്നിരിക്കുന്നു…. അതും നിങ്ങളുടെ ഡിപ്പാർട്മെന്റിലെ നിങ്ങളുടെ കീഴിൽ ഉള്ള വെറും ഒരു ci, നമ്മൾ ഇത്രയും പ്ലാൻ ഇട്ട് ഇത്രയും വലിയൊരു പരുപാടി സംഘടിപ്പിക്കുമ്പോൾ… കേവലം ഇവിടം രഹസ്യമായി വക്കാനുള്ള ജോലി പോലും സാറിനു കൃത്യമായി ചെയ്യാൻ പറ്റുന്നില്ലേ….
അഭി.. സോറി… നീ പറഞ്ഞതാ ശരി… ഇവനെ അന്നേ തീർത്താൽ മതിയായിരുന്നു… എനിക്ക് പറ്റിയ ഒരു മിസ്റ്റേക്ക് ആണ്.. ഇനി അത് ആവർത്തിക്കില്ല.. ഇവനെ ഇവിടെ വച്ചു തന്നെ ഞാൻ തീർക്കാൻ പോകുകയായിരുന്നു….
മഞ്ഞൂരാൻ തന്റെ പിടിപ്പ് കേടു സമ്മതിച്ചു കൊണ്ട് അഭിയോട് പറഞ്ഞു.
ഇതെല്ലാം കണ്ടും കെട്ടും അമ്പരന്നു നിൽക്കുന്ന സാമിനെ നോക്കി കൊണ്ട് അഭി അടുത്തുള്ള ഡെസ്കിൽ നിന്നും കുറച്ചു ടിഷ്യൂ എടുത്തു കൊണ്ടു വന്നു സാമിന്റെ ചോര ഒപ്പി കൊടുത്തു കൊണ്ട് സാമിനോടായി പറയാൻ തുടങ്ങി