തനിക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത സൗഭാഗ്യമാണിത്..അവളുടെ ഉമ്മയെ താനാശിച്ചതിന് കണക്കില്ല..
ഉമ്മയല്ലെങ്കിൽ അതിലേറെ മികച്ച മകൾ..
ഒരു ബുദ്ധിമുട്ടുമില്ലാതെ ഇങ്ങോട്ട് കയറി വന്നതാണ്…
ഇതിനി നഷ്ടപ്പെടുത്തിക്കൂട..
പക്ഷേ, അവളുടെ വർത്താനം കേട്ടിട്ട് ഇത് അൽപം കൈ പൊള്ളുന്ന സംഗതിയാണ്..
അവളെപ്പോലെ ഒരു പെൺകുട്ടിക്ക് അടിച്ച് പൊളിച്ച് നടക്കണേൽ പൈസ കുറച്ചൊന്നും പോര..
ചാകാൻ പോകുന്നവന് പോലും പത്ത് പൈസ കൊടുക്കാത്തവനാണ് താൻ..
എന്നിട്ടെന്തുണ്ടായി.. തനിക്ക് സന്തോഷമുണ്ടായോ…?
സമാധാനമുണ്ടായോ… ?
ഇല്ല…
പിന്നെ ഈ പൈസയും കെട്ടിപ്പിടിച്ചിരിക്കുന്നതിൽ എന്താണർത്ഥം… ?.
കൊടുക്കാം… അവൾ ചോദിക്കന്നതെന്തും കൊടുക്കാം.. എത്ര ലക്ഷം വേണേലും കൊടുക്കാം..
ഇനി തനിക്കവളെ വേണം…
അതിന് വേണ്ടി എന്ത് ചിലവാക്കാനും ഇനി മടിയില്ല..
ബീരാൻ തീരുമാനമെടുത്തു..
ഇനി പിൻമാറ്റമില്ലാത്ത തീരുമാനം..
മാത്രമല്ല, ഇത് വരെയില്ലാത്ത വല്ലാത്തൊരു ധൈര്യവും ബീരാന് തോന്നി.
അയാൾ ഫോണെടുത്ത് കുൽസൂന് വിളിച്ചു. കാത്തിരിക്കുകയായിരുന്ന കുൽസു വേഗം ഫോണെടുത്തു..
“ മോള് കിടക്കുന്ന മുറിയേതാ… ?”
അതാണ് ബീരാൻ ആദ്യം തന്നെ ചോദിച്ചത്..
“എന്തിനാ അങ്കിൾ…?”.
കാര്യം മനസിലാകാതെ കുൽസു ചോദിച്ചു..
“ മുറിയേതാന്ന് പറയെടീ…”
ഉറച്ച ശബ്ദമായിരുന്നു ബീരാന്റേത്..
“ അത്… അടുക്കളയുടെ അടുത്തുള്ള മുറി…”
“ എന്നാ പത്ത് മിനിറ്റ് കഴിഞ്ഞ് ഞാൻ പിൻവശത്തെ ജനലിൽ മുട്ടും…
അപ്പോ തുറക്കണം…”
അത്രയും പറഞ്ഞ് ബീരാൻ ഫോൺ കട്ടാക്കി..