ഞാൻ: ബെഡ്‌റൂമിൽ ഉണ്ട്
അനു എഴുന്നേറ്റു ബാത്‌റൂമിൽ പോയി
ഋഷി: ഇതിനു എത്ര വാടക?
ഞാൻ: ഇത് ഞാനും അജുവും മായേം കൂടി ഒന്നിച്ചു വാങ്ങിയതാണ് 3 വർഷം മുന്നേ.
ഇതൊക്കെ പാറുവിനു നേരത്തെ അറിയാം.
ഋഷി: അഹ് ക്യാഷ് ഉള്ളവർക്ക് വാങ്ങാം
അജു: ക്യാഷ് ഉണ്ട് പക്ഷെ ഇത് ഞങ്ങൾ ജോലി ചെയ്തു കഷ്ടപ്പെട്ട് വാങ്ങിയതാ, നിങ്ങള്ക്ക് അറിയില്ല ഞാനും ഇവനും എന്തൊക്കെ പണി ചെയ്തിട്ടുണ്ടെന്ന്. നല്ലപോലെ കഷ്ട്ടപെട്ടാ ഈ അവസ്ഥയിൽ എത്തിയത് അല്ലാതെ അപ്പന്റെ ക്യാഷ് കൊണ്ടല്ല. (അജു സ്വരം ഒന്ന് കടുപ്പിച്ചു)
ഞാൻ അജുനെ കണ്ണടച്ച് കാണിച്ചു മിണ്ടാതിരിക്കാൻ ആംഗയം കാണിച്ചു. അപ്പോഴേക്കും ഇതെല്ലാം കേട്ട് അനു വന്നു
അനു: അത് കിടുക്കി, ഈ ചെറുപ്രായത്തിൽ തന്നെ സ്വന്തം ഫ്ലാറ്റ്, ഞങ്ങൾക്കൊക്കെ നിങ്ങൾ ഒരു ഉദാഹരണം ആണ് അല്ലെ ഋഷി?
ഋഷി: ശെരിക്കും, ഇതുപോലൊക്കെ ജീവിക്കണം. (പുച്ഛം)
ഞാൻ: നല്ലപോലെ പണി എടുത്താൽ മതി, ഞാനും അജുവും കോളേജിൽ 2year പഠിക്കുമ്പോൾ ഹോട്ടലുകളിൽ തറ തുടക്കാൻ വരെ നിന്നിട്ടുണ്ട് അല്ലെ ടാ (ഞാൻ അജുനെ നോക്കി)
അജു: താറായോ? അപ്പൊ ബാക്കിയൊക്കെ?
ഞാൻ: അഹ് അതുവിട്
അങ്ങനെ സമയം പോയി 9:30 ആയി. ഞാൻ മെല്ലെ ഒരു സിഗരറ്റ് വലിക്കാൻ പോയി. എല്ലാരും എന്റെ പിന്നാലെ വന്നു. കൂട്ടം കൂടി നിന്നു വലിച്ചാൽ ആകെ പുകമയം ആകുമെന്ന് ഞാൻ പറഞ്ഞു. മായേം അജുവും അനുവും അക്കത്തേക്കുപോയി. ഞങ്ങൾ വീടിന്റെ ഉള്ളിൽ വലിക്കില്ല, ബാൽക്കണി അല്ലെങ്കിൽ ടോയ്ലറ്റ്.
പാറു: ഋഷി, രോഹൻ cutoff തരില്ല, അവനു അത് ഇഷ്ടമല്ല.