പാറു എന്റെ തോളിൽ ചാരി നിന്നു, മായ എന്റെ മറ്റേ തോളിൽ ചാരി നിന്നു, ഋഷി ഇതൊക്കെ നോക്കി നിന്നു. അവനു വട്ടാണെന്ന് എനിക്കും തോന്നി.
മായ: ടാ രോഹു(അവൾ മാത്രം വിളിക്കുന്ന പേരാണ്) വാ ഒരു സിഗ് വലിക്കാം.
ഞാൻ: ഓക്കെ
അവൾ ഒന്നുമിണ്ടാതെ എന്നെ നോക്കിനിക്കുന്ന കണ്ട് ഞാൻ ചോദിച്ചു.
ഞാൻ: എന്താടി ഊളെ എന്താ?
മായ: ടാ നീ ഹാപ്പി അല്ലെ?
ഞാൻ: പിന്നെ, ഞാൻ ഡബിൾ ഹാപ്പി, ഇതിന്റെ കംപ്ലീറ്റ് ക്രെഡിറ്റും നിനക്കും അജുനും ആണ്.
എന്റെ മോന്തക്ക് ഒരു തട്ടുതന്നിട്ടു
മായ: പോടാ.
വലി കഴിഞ്ഞ് ഞാനും മായയും നേരെ കിച്ചണിൽ പോയി, ഋഷിയും അനുവും പാറുവും അവിടെ അജുന്റെ കുക്കിംഗ് നോക്കി നിക്കുന്നു.
അജു: ടാ ഇതൊന്നു ടേസ്റ്റ് ചെയ്തേ
ഞാൻ: അജു ടാ ആ ചിക്കനിൽ കുറച്ചൂടെ പേപ്പർ ഇട്.
അജു: ശെരി രാജാവേ 🤣
പാറു അനഘയോട് പറഞ്ഞു ഡ്രസ്സ് മാറണ്ടേ എന്ന്. ഞാൻ ഋഷിയോടും ചോദിച്ചു. രണ്ടുപേരും ഡ്രസ്സ് ഒന്നും കൊണ്ടുവന്നിട്ടില്ല. പാറുന്റെ ഡ്രസ്സ് ഫ്ലാറ്റിൽ ഉണ്ട്, മായേടേം. അനുവിനെ കൂട്ടി അവർ ഡ്രസ്സ് കാണിക്കാൻ പോയപ്പോ ഞാൻ ഋഷിക്കു ഒരു ട്രാക്ക് പാന്റും ടീഷർട്ടും എടുത്തു കൊടുത്തു. സൈസ് ഒക്കെ ശെരിയാരുന്നു. അങ്ങനെ സമയം വൈകുന്നേരം 7 ആയി. ഞങ്ങൾ എല്ലാരും കൂടി സോഫയിലും തറയിലും ഒക്കെ ഇരുന്നു സംസാരിക്കുന്നു.
ഞാൻ : അല്ലാ, വെള്ളം വന്ന സ്ഥിതിക്ക് വള്ളംകളി തുടങ്ങിയാലോ?
ആ കോമഡി ഏറ്റില്ല. ആരും ചിരിച്ചില്ല, ഞാൻ തേഞ്ഞു.
മായ: ഓഹ് ചത്ത് ചത്ത് ചത്ത്, ആ കോമഡി ചത്ത് 🤣🤣🤣
പാറു: ഞാൻ ഗ്ലാസ് എടുത്തോണ്ടുവരാം