അനു: ഡി എനിക്ക് അവനെ വേണ്ട, മടുത്തു. എത്രയെന്നുവെച്ചാ സഹിക്കുന്നെ.
പാറു: നീ ഇരിക്ക്, എന്നിട്ട് കുറച്ച് വെള്ളം കുടിക്ക് എന്നിട്ട് എന്താ ഉണ്ടായെന്നു para.
അനു: ഇന്ന് അവന്റെ റൂമിൽ ആരും ഉണ്ടാവില്ല നമ്മുക്ക് പൊളിക്കാം എന്നുപറഞ്ഞാ അവൻ എന്നെ കൂട്ടിക്കൊണ്ടുപോയത്. അവിടെ ചെന്നപ്പോ ആ റൂമിൽ ഭയങ്കര നാറ്റം, പിന്നെ എല്ലാടത്തും കുപ്പികളും സിഗരറ്റ് കുറ്റിയും, ഫുഡ് വേസ്റ്റ് എന്നുവേണ്ട ലോകത്തുള്ള എല്ലാ നാറുന്ന സാധനങ്ങളും ആ റൂമിൽ ഉണ്ട്. അവൻ ഇപ്പൊ വരാമെന്നു പറഞ്ഞ് പുറത്തുപോയി, ഞാൻ കുറച്ചൊക്കെ ക്ലീൻ ചെയ്തു. ഒരു അരമണിക്കൂർ കഴിഞ്ഞ് അവൻ 2 ബീയറും 1 കുപ്പിയുമായി വന്നു. ഇതിനാണോ വന്നേ എന്ന് ചോദിച്ചപ്പോ ഒരു നല്ല മൂടാവട്ടെ എന്ന് പറഞ്ഞ്, അവൻ കുടിക്കാൻ തുടങ്ങി, എന്നെ ഉമ്മയൊക്കെ വെച്ചു, മൂലക്ക് പിടിച്ചു, എനിക്ക് നല്ല സന്തോഷമായി. ഞാനും ഒരു beer കുടിച്ചു, കുറച്ച് കഴിഞ്ഞപ്പോ അവൻ അടുത്ത പെഗ് അടിച്ചു അങ്ങനെ ഒരു 6 7പെഗ് ആയി, എന്നിട്ട് അവൻ ഓഫ് ആയി. എത്രവിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല, ഞാൻ കുറച്ച് നേരം വെയിറ്റ് ചെയ്തു. അവൻ ആ റൂമിൽ ആ ബെഡ്‌ഡിൽ കെടന്നു ഛർദിച്ചു ഒന്ന് എഴുന്നേറ്റുപോലും ഇല്ല, അവിടെ തന്നെ കിടന്നു, ഞാൻ അതെല്ലാം കോരികളഞ്ഞു, 9:30 വരെ ഞാൻ നോക്കി, പിന്നെ ഒരു ഓട്ടോ വിളിച്ചിങ്ങുപോരുന്നു എനിക്ക് മടുത്തു.
അപ്പൊ അവളുടെ ഫോൺ റിങ് ചെയ്തു. ഋഷി ആരുന്നു. അവൾ സ്പീക്കറിൽ ഇട്ടു.
ഋഷി: ഡി നീ പോയോ? സോറി ഡി നീ തിരിച്ചു വാ
അനു: മേലിൽ എന്നെ വിളിക്കരുത്.