“നീയവസാനം ടീച്ചറെ വളച്ചെടുക്കുവോ?” ഒരു ദിവസം അരുൺ എന്നോട് ചോദിച്ചു.
“ഏയ്, ഒന്ന് പോടാ.”
അടുത്ത ദിവസം ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ ബോർഡിൽ ആരോ നന്ദു ലവ് പ്രിയ എന്ന് എഴുതി ബൈക്കിൽ ഞങ്ങൾ ഇരിക്കുന്ന പോലെ ഒരു പടം വരച്ചുവെച്ചിരിക്കുന്നു. ക്ലാസ്സിലുള്ളവർ അത് നോക്കി ചരിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ ബെല്ലടിച്ചു. ഞാൻ വേഗം അത് മാക്കാൻ നോക്കി. പക്ഷേ ചിലർ എന്നെ പിടിച്ചു മാറ്റി ചിരിച്ചുകൊണ്ടിരുന്നു. അപ്പോൾ പ്രിയ ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു. എല്ലാവരുടെയും ചിരി മാഞ്ഞു. ടീച്ചർ ബോർഡിലേക്ക് നോക്കി.
“എല്ലാവരും സീറ്റിൽ ചെന്നിരി.” ടീച്ചർ പറഞ്ഞു.
എല്ലാവരും സീറ്റിലിരുന്നു.
“ഇതാരാ വരച്ചത്?” ടീച്ചർ ചോദിച്ചു. ആരും മിണ്ടിയില്ല.
“എന്റെ മുഖം ഇത്ര തടിച്ചാണോ ഇരിക്കുന്നെ?” ടീച്ചർ ചോദിച്ചു. “അടുത്ത പ്രാവിശ്യം വരക്കുമ്പോൾ കുറച്ചു കൂടി നന്നായി വരക്ക്.” ടീച്ചർ പറഞ്ഞത് കേട്ട് ക്ലാസ്സിൽ ഒരു ചെറിയ ചിരി പടർന്നു.
“നിങ്ങൾ തമ്മിൽ ലവ് ആണോ?” ഒരാൾ ചോദിച്ചു.
“ആണെങ്കിൽ എന്താ കുഴപ്പം? എനിക്കും ഇല്ലേ ആഗ്രഹങ്ങൾ.” ടീച്ചർ പറഞ്ഞു.
“മലർ മിസ്സ്.” ഒരുത്തൻ ഉറക്കെ വിളിച്ചു. ക്ലാസ്സിൽ ചിരിയുയർന്നു. ടീച്ചറും ചിരിച്ചു. ടീച്ചർ ബോർഡ് മായ്ച്ചു.
“ഇതിവിടെയിരുന്നിനി ഇവന്റെ ഗേൾഫ്രണ്ടിന് വിഷമമായാലോ.” ടീച്ചർ പറഞ്ഞു.
“അവൻ സിംഗിളാ.” ഒരുത്തൻ വിളിച്ചു പറഞ്ഞു.
ക്ലാസ്സിൽ പിന്നെയും ചിരി പടർന്നു.
വൈകുന്നേരം ഞങ്ങൾ ബൈക്കിൽ പോയികൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു. “ഇന്നത്തെ സംഭവൊന്നും കാര്യാക്കണ്ട. അവർ വെറുതെ തമാശക്ക് ചെയ്തതാ.”