“എന്താ നന്ദു?”
“ചേച്ചിയെ അയാൾ തല്ലിയോ?”
“ഏയ്!” കവിളിൽ തടവി കൊണ്ട് ചേച്ചി പറഞ്ഞു.
“ചേച്ചിക്ക് എന്ത് വിഷമമുണ്ടെങ്കിലും എന്നോട് പറയാം.”
ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. ചേച്ചി എന്റെ നെഞ്ചിലേക് തല ചായ്ച്ചു കെട്ടിപിടിച്ചു.
“എനിക്ക് മടുത്തു. അയാൾക്ക് എന്നെ ഇഷ്ടല്ല. അയാൾ വേറെ പെണ്ണുങ്ങളുടെ പുറകെയാ. കല്യാണം കഴിഞ്ഞിട്ട് അയാളെന്നോട് ഒന്ന് സ്നേഹത്തോടെ സംസാരിച്ചിട്ട് പോലുമില്ല. ചെറിയ കാര്യങ്ങൾക്ക് പോലും എന്നെ അടിക്കും. എനിക്കൊന്ന് സ്നേഹത്തോടെ സംസാരിക്കാൻ പോലും ആരുമില്ല.” ചേച്ചി കരഞ്ഞു.
ഞാൻ ചേച്ചിയുടെ മുഖം എന്റെ കൈവെള്ളയിലാക്കി ഉയർത്തിപിടിച്ചു കണ്ണിലേക്കു നോക്കി.
“ചേച്ചിക്ക് എന്നോട് സംസാരിച്ചൂടെ.”
ചേച്ചി എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. എന്റെ ചുണ്ടിൽ ഒരുമ്മ വെച്ചു. പെട്ടെന്ന് തന്നെ പിന്മാറി.
“സോറി, എന്റെ മനസ്സ് ശരിയല്ല.” ചേച്ചി പറഞ്ഞു. “നീയിപ്പോ വീട്ടിൽ പൊക്കോ.” ചേച്ചി അകത്ത് കയറി വാതിലടച്ചു. ഞാൻ തിരിച്ചു വീട്ടിലേക്ക് നടന്നു.
അടുത്ത ദിവസം വീട്ടിൽ ഇരിക്കുമ്പോൾ ഞാൻ രുക്മിണി ചേച്ചിയുടെ കരച്ചിൽ കേട്ടു.
“നന്ദു, വേഗം അതെന്താണെന്ന് നോക്ക്.” ആന്റി പറഞ്ഞു.
ഞാൻ ഓടി ചെന്ന് അവരുടെ വാതിൽ ചവിട്ടിപൊളിച്ചു. ഹരി ചേട്ടൻ ചേച്ചിയെ അടിക്കുകയായിരുന്നു. ചേച്ചിയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ അയാളെ ഇടിച്ചു. അയാൾ തിരിച്ചെന്നെ ഇടിച്ചു. അയാൾക്ക് നല്ല കരുത്തുണ്ടായിരുന്നു. അയാൾ എന്റെ വലത്തേ കൈ പിടിച്ചു തിരിച്ചു. ഓടിവന്ന ആന്റി ഇതുകണ്ട് വേഗം പോലീസിനെ വിളിച്ചു. രുക്മിണി ചേച്ചി അയാളുടെ കാലിൽ പിടിച്ചു. “അവനെ ഒന്നും ചെയ്യല്ലേ. നിങ്ങളെന്നെ അടിച്ചോ.”