അമ്മ പൊയ്ക്കോ..
ഇത് കഴിഞ്ഞു.
ആ പിന്നെ പോകുമ്പോൾ ആ ഹാളിലെ താഴത്തെ തട്ടിൽ ഞൻ അന്ന് ഉത്സവത്തിനുപോയി വരുമ്പോൾ കൊണ്ടുവച്ച കൃഷ്ണന്റെ ഫോട്ടോയുടെ സൈഡിൽ മെഴുകുതിരി വച്ചിട്ടുണ്ട്. കറന്റ്റ് മിക്കവാറും പോകുമെന്നാണ് തോന്നുന്നത്….
നല്ല കറ്റാടിക്കുന്നുണ്ട്…
ആ നീ കിടന്നോ എന്നാ..
മതിയിനി കഴുകിയതൊക്കെ..
അമ്മ കിടക്കടെടാ….
പാത്രം കഴിക്കുമ്പോൾ സോപ്പ് തെറിച്ചു വീണ വീതനയുടെ സൈഡ് ഒന്ന് തുടച്ചു.
ആ തുണി പൈപ്പിന്റെ ചോട്ടിൽ വച്ചൊന്നു ഒലുമ്പിയിട്ട് അവിടെത്തന്നെ വിരിച്ചിട്ട് അടുക്കളയുടെ ഡോർ അടയ്ക്കാനായി തിരിഞ്ഞു….
പാരുവമ്മയുടെ വീട്ടില്ലാരും കിടന്നിട്ടില്ലെന്നു തോന്നുന്നു….
അടുക്കളപ്പുറത്തു ലൈറ്റ് കത്തി കാണുന്നുണ്ട്….
പുറത്തു കിടക്കുന്ന ചവിട്ടി വലിച്ചു അകത്തോട്ടു കയറ്റി ഇട്ടിട്ട് വാതിൽ വലിചടച്ചു.
റൂമിലോട്ട് കയറി മൊബൈൽ ചാർജിനിട്ടുതിരിഞ്ഞു ബെഡിലോട്ട് നോക്കിയപ്പോൾ അമ്മ കിടക്കാൻ പോകുന്നതിനു മുൻപ് വന്നിട്ട് ബെഡൊക്കെ നന്നായി കുടഞ്ഞു വിരിച്ചിട്ടുണ്ട്….
മേശയിലോട്ട് ഒന്ന് ചാഞ്ഞിരുന്നു കഴിഞ്ഞ ഇയാറിലെ ബാങ്കിലെ ഇന്റർൽ ഓഡിറ്റിംഗ് റിപ്പോർട്ടിന്റെ ഫയലെടുത്ത് ബാഗിലോട്ട് വച്ചിട്ട് ബാഗെടുത്തു മേശയിൽ നിന്ന് വീഴാതെ കുറച്ചു പിറകിലോട്ട് നീക്കി വച്ചു.
“കനക മുന്തിരിക്കൾ മണികൾക്കൊർക്കുമൊരു പുലരിയിൽ ഒരു കുരുന്നു ചെറു ചിറകുമായ് വരിക ശലഭമേ….”
ഇതരപ്പോ ഈന്നേരത്തു വിളിക്കുന്നത്…
എപ്പോഴോ മനസ്സിൽ കയറിക്കൂടിയ പാട്ടാണ്…
പിന്നെ എന്തോ ഒരു തോന്നലിൽ അത് റിങ്ടോൺ ആയി സെറ്റചെയ്തു വച്ചു…