പിറകിലോട്ട് വിടർത്തിയിട്ട അമ്മയുടെ
ആ ഇരുണ്ട മുടി ഒരു കൈകൊണ്ടു മുന്നിലോട്ട് വലിച്ചിട്ടു. ഉള്ളു തൂർന്ന കട്ടിയുള്ള മുടിയാണ് അമ്മയ്ക്ക്…
അതും ചന്തിവരെ ഇറങ്ങികിടക്കും. ആ മുടിയിൽനിന്നുൽഭവിക്കുന്ന
കാച്ചിയ എണ്ണയുടെയും വിയർപ്പിന്റെയും കൂടി കലർന്ന ആ സുഗന്ധത്തെ ആഞ്ഞു ശ്വസിച്ചുകൊണ്ട് അമ്മയുടെ പുറം മെല്ലെ തടവികൊടുത്തു.
അമ്മേ…
ചെന്നെ…
പോയി കിടക്കാൻ നോക്കമ്മാ….
പറഞ്ഞിട്ട് അമ്മായിൽനിന്നും മാറി ടീവീ ഓഫ് ചെയ്തു ഉമ്മറത്തെ വാതിലടച്ചു വരുമ്പോൾ ആള് ബെഡിലിരുന്നു എന്തോ കാര്യമായി ആലോചിക്കുന്നുണ്ട്.
അതെ വല്ലാതെ ഇങ്ങനെ ആലോചിച്ചിരിക്കേണ്ട കിടക്കാൻ നോക്കി…..
പത്രങ്ങളൊക്കെ ഞാൻ എടുത്ത് വച്ചോണ്ട്.
അല്ലേലും അതൊക്കെ സാറ് തന്നെ എടുത്ത് കഴുക്കി വൈക്കണം….
എനിക്കെ പ്രായം പതിനെട്ടല്ല….
ആ സന്ദർഭം ഒന്ന് ലഘൂകരിക്കാനായി അമ്മ തേല്ലോന്ന് ശബ്ദം കൂട്ടി കപടമായ ഒരു ദേശ്യത്തെ വരുത്തികൂട്ടി പറഞ്ഞു….
ജോലി കിട്ടി….
എന്നാൽ ഇനി ഒരു പെൺകുട്ടിയെ അമ്മ നോക്കിതാരാടാ എന്ന് പറഞ്ഞ അപ്പൊ തുടങ്ങും കുറച്ചൂടെ കഴിയട്ടെ എന്ന്…
കുറച്ചൂടെ കഴിഞ്ഞു കഴിഞ്ഞു ഇപ്പൊ പ്രായം ഇരുപത്തി നാലായി.നിന്റെ പ്രായത്തിലുള്ള ആ വിജീഷിന് രണ്ടു പിള്ളേരായി..
കല്യാണകാര്യം പറയുമ്പോൾ അപ്പൊ തുടങ്ങും ചെക്കന് ഒരു കുനിഷ്ട്ട് വർത്താനം…
ഞാനൊരു മാലാഖയെ കണ്ടുടുവച്ചിട്ടുണ്ടമ്മ….
സമയമായിട്ടിയല്ലയെന്നു…
അമ്മ നടത്തി തരാടാ…
അമ്മേടെ കുട്ടി ആളെയൊന്നു കാണിച്ചുതാ എന്ന് പറഞ്ഞാൽ അപ്പൊ അച്ഛന്റെപോലെ ഒരു കള്ള ചിരിയും പാസാക്കി നൈസായിട്ട് ആള് ഒരു മുങ്ങലാണ്….