പറഞ്ഞു നാവ് വായിലിട്ട് ഇടുന്നതിനു മുന്നെ ആള് ചോറ് തരിപ്പിൽ പോയി ചുമ്മാ തുടങ്ങിയിരുന്നു….
ചൊമച്ചു ശ്വാസമെടുക്കാൻ വെപ്രാളംപ്പെടുന്ന ആൾടെ കോലം കണ്ടപ്പോൾ
കുഴച്ച ചോറും പാത്രം തട്ടിമറ്റി
അമ്മേന്ന് പറഞ്ഞു എണീറ്റ് ആ ചോറായകൈകൊണ്ടു ആളെ ചേർത്തുപിടിച്ചു ജഗ്ഗിൽനിന്നു വെള്ളമെടുത്തു ക്‌ളാസിലോട്ട് ഒഴിച്ചു. കൈ വിറച്ചിട്ട് പകുതി വെളിയിലോട്ട് തുളുമ്പി പോകുന്നുണ്ട്….
എങ്ങനെയോ ഒരു ക്ലാസ് വെള്ളമെടുത്ത് ആൾടെ വായിലിട്ട് വച്ചുകൊടുത്ത് ചോറാകാത്ത ഇടാംകൈകൊണ്ടു ആൾടെ പുറം നന്നായി ഉഴിഞ്ഞു കൊടുത്തു…
ചുമച്ചു ചുമച്ചു ആള് എന്റെ നെഞ്ചിലോട്ട് ഒന്നായിട്ടു വീണു കിടക്കുകയാ….
അപ്പോഴത്തെ അമ്മേടെ
ആ വെപ്രാളം കണ്ടപ്പോൾ ഒരു നിമിഷം എന്റേയും ശ്വാസം നിലച്ചു പോയിരുന്നു….
അമ്മേ ദേ…
നോകിയെ..
ഒന്നുല്ല്യ ഒന്നുല്ല്യ…
ഇടറിപോയിരുന്നു എന്റെ വാക്കുകൾ….
പതിയെ ഒരു കൈകൊണ്ടു വെള്ളം കുറേശെ ആളെകൊണ്ടു കുടിപ്പിച്ചു.ക്ലാസ്സ് ടേബിളിലോട്ട് വച്ചിട്ട് ആളെ ഒന്നൂടെ നെഞ്ചിലോട്ട് പതുക്കി പിടിച്ചു നെറുകയിൽ പതിയെ തലോടി .
അമ്മേ ദേ നോക്കിയേ..
ഒന്നുല്ല്യ ഹൈ….
ദേ ഇപ്പൊ ചുമയൊക്കെ മാറി ഒക്കെയായി…
ആള് ആകെ ഒന്ന് വിയർത്തുപോയിട്ടുണ്ട്.
അതും പോരാഞ്ഞു വെള്ളം കൊടുക്കുമ്പോൾ തുളുമ്പി ആൾടെ കഴുത്തിലും നെഞ്ചും എല്ലാം നനഞ്ഞിരുന്നു….
കയ്യിലെ തോർത്തു വച്ചിട്ട് ആ വെള്ളവും വിയർപ്പും എല്ലാം തുടച്ചു കൊടുത്തു
ചുമന്നു പോയ അമ്മയുടെ മുഖത്തോട്ട് ഇറങ്ങികിടക്കുന്ന മുടി ഒന്ന് ചെവിയുടെ പിറകിലോട്ട് കോതി വച്ചിട്ട് ആ കുഞ്ഞു മുഖം നെഞ്ചിലോട്ട് അമർത്തി വച്ചു തലയിൽ മെല്ലെ തലോടി….