മുഖം ഒരു വശത്തോട്ട് കേറ്റി പിടിച്ച് ഒരു. ഈർശ്യ ഭാവത്തിൽ പറയുന്ന കുറുമ്പ് പിടിച്ച് പറയുന്ന ആ മുഖം കാണുമ്പോൾ വല്ലാത്തൊരു സ്നേഹം തോന്നിപോവുകയാ എന്റെ അമ്മപ്പെണ്ണിനോട്,…
വല്ലാത്ത ക്ഷീണം എന്റെ ഗൗരികുട്ടിയെ അലേൽ എന്റെ കൊച്ചിന്റെ ഡ്രസ്സ് ഇച്ചായൻ അലക്കിലായോ…
താന്തോന്നി സിനിമയിൽ പ്രിത്വിരാജ് പറയുന്ന ട്യൂണിൽ തിരിച്ചു അങ്ങോട്ട് കാച്ചി…..
കയ്യിലിരുന്ന വെള്ളത്തിന്റെ ജഗ് ടേബിളിലോട്ട് വച്ചിട്ട് ആള് എന്റെ നേരെ തിരിഞ്ഞു….
അമ്പബ്ബോ…
എന്താപ്പോ ഈ കേക്കണേ….
എന്റെ കുട്ടിയെ…
ആദ്യം ഇട്ടാ ജഢിയെങ്കിലും സ്വന്തമായി ഒന്ന് തിരുമ്പി കണ്ടാൽ മതി…
പറയുന്നതിനോടപ്പോം കയ്യെടുത്ത് കൂമ്പുന്നുണ്ട് ആള്….
ഇത് എവിടെയാ നികുന്നത്..
അവിടെ അഴിച്ചിട്ടു അങ്ങോട്ടൊരു പോക്കാണ്…
അതും വടക്കേലെ കാണാരേട്ടൻ തെങ്ങിന്മേൽ കയറണ തളപ്പുപോലെയാക്കിയിട്ട്…
പറച്ചിലും കഴിഞ്ഞു ചിരിയും തുടങ്ങി ആള്…..
അമ്മ അങ്ങനെതന്നെയാണ്..
എവിടുന്നാവോ ഇതുപോലെ കറക്റ്റ് കൗണ്ടർ ആൾക്ക് കിട്ടുന്നത്…
എന്റെ അമ്മപ്പെണ്ണ് ഗോളാടികുകയാണല്ലോ ശേ…
ആവശ്യംനേരത്തു ഒന്നും അങ്ങോട്ട് കിട്ടുന്നുല്ല്യ…
എന്റെ പൊന്നാര അമ്മേ…
ആ ചോറ് വായേല് വച്ചിട്ട് ഇങ്ങള് ഇങ്ങനെ ചിരികല്ലേ..
ചോറ് എങ്ങാൻ തരിപ്പിൽ പോയാൽ ഇതൊന്നു ആയിരിക്കില്ല കഥ…
നേരത്തെ പറഞ്ഞത് സത്യമായ കാര്യമായതുകൊണ്ട് മുഖത്തു ഒരു ഗൗരവം വച്ചിട്ട് ടീവിയുടെ ശബ്ദം ഒന്നുടെ കൂട്ടിവച്ചിട്ട് ആൾടെ മുഖത്തോട്ട് നോക്കി ഒന്ന് ഉറക്കെ പറഞ്ഞു….