“”അഞ്ജു വിട്ടെ.. അഞ്ജു വിട്ടെ.. ഞാനൊന്ന് പറയട്ടെ.”” എന്ന് പറഞ്ഞ് അഞ്ജുവിന്റെ കൈ തട്ടിമാറ്റിയശേഷം മിത്ര എന്റെ മുഖത്തേക്ക് നോക്കി..
“”അപ്പൂസിന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം.. സ്വൽപ്പംമുൻപ് വീടിന്റെ ബാൽക്കണിയിൽവച്ച് അപ്പൂസെന്നെ ‘മീനുന്ന്’ വിളിച്ചപ്പോൾതന്നെ അതെനിക്ക് മനസ്സിലായ കാര്യവുമ… എനിക്കപ്പോൾ ഒരുപാട് സന്തോഷം തോന്നി, എന്റെ അപ്പൂസിനെ എനിക്ക് തിരിച്ച് കിട്ടിയല്ലൊ എന്നോർത്ത്, അതുകൊണ്ട ഒരുമറുപടിയും തരാതെ അപ്പൂസ് തിരികെ പോകാനിറങ്ങിയപ്പഴും ഞാൻ പിന്നൊന്നും മിണ്ടാതിരുന്നത്.. പക്ഷെ., പക്ഷെ.., അപ്പൂസ് ഇ…ഇപ്പൊ എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പൊ എനിക്കത് സൈക്കാൻ പറ്റിയില്ല..”” അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി ഒരിറ്റ് കണ്ണുനീർ കണ്ണിൽനിന്നും അടർന്ന് അവളുടെ കവിളിലേക്ക് വീണു.. അവൾ വീണ്ടും തുടർന്നു..
“”അപ്പൂസ് സ്വൽപ്പംമുൻപ് എന്നോട് പറഞ്ഞില്ലെ എന്റെ അപ്പോഴത്തെ സാഹചര്യംകൊണ്ടാണ് അപ്പൂസോന്നും പറയാതിരുന്നതെന്ന്..! അ..അപ്പൊ.. എന്റെ അപ്പോഴത്തെ സാഹചര്യം കണ്ട് എന്നെ സമാധാനപ്പെടുത്താൻ വേണ്ടിയാണൊ അപ്പൂസെന്നെ മീനുന്ന് വിളിച്ചത്..? ആണോ അപ്പൂസെ””
പൊട്ടിഒഴുകാൻ നിൽക്കുന്ന നിറമിഴികളോടെ എന്റെ കണ്ണുകളിലേക്ക് നോക്കി മിത്ര എന്നോടത് ചോദിച്ചപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു.. അതേസമയം അവൾ എന്നോട് ചോദിച്ച അതേ ചോദ്യം ഞാൻ സ്വയം എന്നോടുതന്നെ മനസ്സിൽ ചോദിച്ചു.. ആ സമയം അവളേയൊന്ന് സമാധാനപ്പെടുത്താൻ വേണ്ടിയാണൊ ഞാനവളെ ‘മീനു’ എന്ന് വിളിച്ചത്..?