അതേസമയം ഡോറിന്റെ ഗ്ലാസ്സ് വിൻഡോയിലൂടെ ഉള്ളിലേക്ക് നുഴഞ്ഞുകയറിയ മിത്ര എന്റെ ടീഷർട്ടിൽ പിടിമുറുക്കി..
“”എന്റെകൂടെയല്ലാതെ അപ്പൂസെ നീ വേറെ ആരുടെകൂടേം ജീവിക്കില്ല.. ജീവിക്കാൻ ഞാൻ സമ്മതിക്കില്ല..”” ദേഷ്യവും, വാശിയും, സങ്കടവും അങ്ങനങ്ങനെ പല ഭാവങ്ങളും അവളുടെ മുഖത്തപ്പോൾ മിന്നിമറഞ്ഞു..
അതൊക്കെ കണ്ട് വീണ്ടും ഞെട്ടിയ ഞാൻ “”ഏത് നേരത്താണോ എനിക്ക് ഇവളോടിതൊക്കെ പറയാൻ തോന്നിയത്..! മൈര്… വണ്ടി ഇവിടെ നിർത്താൻ നിൽക്കാതെ വിട്ടങ്ങ് പോയാമതിയാരുന്നു””” ഞാൻ മനസ്സിൽ സ്വയം എന്നേത്തന്നെ പഴിച്ചു..
അതേസമയം മിത്രയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഞ്ജു തൂണിന്റെ മറവിൽനിന്നും അവിടേക്ക് എത്തിനോക്കി, സംഭവം അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം അഞ്ജു ചാടിപ്പിടഞ്ഞ് ഞങ്ങളുടെ അടുത്തേക്കുവന്നു.. അടുത്തേക്ക് വന്നതും എന്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ച് നിന്ന് ചീറുന്ന മിത്രേയാണ് അഞ്ജു കണ്ടത്..
“”മിതു എന്തായിത്.. എന്താ നീയീകാണിക്കുന്നെ..? ഏ… ഇങ്ങോട്ട് മാറിക്കെനീ..”” അഞ്ജു മിത്രയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളെ പിന്നിലേക്ക് വലിച്ചു..
“”ഇല്ല എന്നേ വിട്.. എന്നേ വിട് അഞ്ജു.!”” കലിപ്പ് കേറിയ മിത്ര അഞ്ജുവിന്റെ കൈ തട്ടിമാറ്റികൊണ്ട് വീണ്ടും എന്റെ ടീഷർട്ടിൽ അള്ളിപ്പിടിച്ചു.. —–
“”പറ.. ഞാൻ നിന്റെയാന്ന് പറ…. പറ അപ്പൂസെ.. ഞാൻ നിന്റെയാന്ന് പറ”” അവൾ നിന്ന് അലറി..
സത്യത്തിൽ മിത്രയുടെ ഇപ്പോഴത്തെ ഈയൊരു ഭാവം കണ്ട് ഞാനും അഞ്ജുവും ശെരിക്കും ഞെട്ടി.. അല്ല.!! ഭയന്നു എന്നുതന്നെ പറയാം.. കാരണം ഒരുതരം ഭ്രാന്ത് പിടിച്ചവരേപോലെ ആരിലും ഭയമുണർത്തുന്ന തരത്തിലായിരുന്നു മിത്രയുടെ ഭാവവും പെരുമാറ്റവും..