“”എന്തായാലും കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞു.. ഇനി അതിനേകുറിച്ചൊന്നും ഓർക്കാതിരിക്കുക, നമ്മുടെ ആ പഴയ നല്ല ഓർമ്മകളൊക്കെ ഒരു അടഞ്ഞ അദ്ധ്യായമായി കണ്ട് എല്ലാം മറക്കാൻ ശ്രെമിക്കുക.. അതാണ് നമുക്ക് രണ്ട് പേ”””
“”അപ്പൂസെ നിർത്ത്.. ……………………””
അത്രേം നേരം ഒന്നും മിണ്ടാതെ നിന്നിരുന്ന മിത്രയുടെ ഉച്ചത്തിലുള്ള ശബ്ദം പെട്ടന്നാണ് അവിടെ ഉയർന്നത്.. ഒരു ചെറിയ ഞെട്ടലോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..
“”അപ്പൂസ് എന്തൊക്കെ പറഞ്ഞാലും എനിക്കിനി അപ്പൂസിനെ നഷ്ടപ്പെടുത്താൻ കഴിയില്ല.. ഈ കഴിഞ്ഞ ഇത്രേം വർഷങ്ങൾക്ക് ശേഷം ദൈവമായിട്ട് എനിക്ക് തിരികെ തന്നത എനിക്കെന്റെ അപ്പൂസിനെ.. ഇനി ഞാൻ വിട്ടുകളയില്ല, വിട്ടുകൊടുക്കില്ല.. ആർക്കും.. അപ്പൂസ് എന്റെയ.. എന്റേത് മാത്രം..“”” ഒരുതരം വാശിയോടെ, തീരുമാനിച്ചുറപ്പിച്ചതുപോലെ, ശബ്ദമുയർത്തികൊണ്ട് മിത്ര എന്നോടത് പറഞ്ഞപ്പോൾ, രണ്ട് മിനിറ്റ് മുൻപുവരെ ഒരു പുഞ്ചിരിയോടെ എന്റെ മുൻപിൽ നിന്നിരുന്ന ആ മിത്രതന്നെയാണൊ ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് എന്നെനിക്ക് തോന്നിപോയി..
കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടതുപോലെ ആ ഉണ്ടകണ്ണുകൾ രണ്ടും ചുവപ്പിച്ച് നിന്ന് വിറയ്ക്കുകയായിരുന്നു മിത്രയപ്പോൾ.
ആ നിമിഷം.. അവളുടെ ആ നിൽപ്പും ഭാവവുമൊക്കെ കണ്ട് സത്യത്തിൽ എനിക്ക് ചെറിയൊരു ഭയം തോന്നാത്തിരുന്നില്ലെ..?? സ്വല്പംമുൻപ് അവളുടെ മുഖത്തെ ആ ചിരിയും, നാണവും, സന്തോഷവും, കുസൃതിയുമൊക്കെ കണ്ടപ്പോൾ അവളുടെ മനസ്സിപ്പോൾ സ്വൽപ്പം തണുത്തിട്ടുണ്ടാവും എന്ന് കരുതിയാണ് ഞാൻ ഇതൊക്കെ ഇപ്പോൾ ഇവളോട് പറഞ്ഞത്.. എന്നാൽ എനിക്ക് തെറ്റി..