ഞാൻ പതിയെ അവളുടെ മുഖത്തുനിന്നും നോട്ടംമാറ്റി കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിലൂടെ ഫ്രണ്ടിലേക്ക് നോക്കി ഇരുന്നു..
ശേഷമവൾ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും സ്വൽപ്പം ഗൗരവത്തോടെ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ..
“”മിത്ര നിർത്ത്… ഇനി എനിക്ക് പറയാനുള്ളത് നീയൊന്ന് കേൾക്ക്..”””
അതിനവൾ ‘എന്തെ..’ എന്ന ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കി., അവളുടെ മുഖത്തപ്പോൾ പല ഭവങ്ങളും മിന്നിമറഞ്ഞു.
ഞാൻ പതിയെ അവളുടെ മുഖത്തുനിന്നും നോട്ടംമാറ്റി ശേഷം പറഞ്ഞുതുടങ്ങി..
“”മിത്ര…. എനിക്ക് പഴയതൊന്നും ഓർക്കാൻ അല്ലെങ്കിൽ പഴയതൊക്കെ വീണ്ടും ഒന്നേന്ന് തുടരാൻ ഒട്ടും താൽപ്പര്യമില്ല.. എന്റെ മനസ്സിലിപ്പോൾ അങ്ങനെയുള്ള ആ പഴയ ചിന്തകൾ ഒന്നുംതന്നെയില്ല, മാത്രമല്ല ഞാനിപ്പോൾ പ്രേമിച്ച് നടക്കാൻ പറ്റിയൊരു സാഹചര്യത്തിലുമല്ല”” അത്രേം പറഞ്ഞുനിർത്തി ഞാൻ അവളുടെ മുഖത്തേക്കൊന്ന് നോക്കി, അത്രേംനേരം ആ മുഖത്തുണ്ടായിരുന്ന ആ ചിരിയും സന്തോഷവും അപ്പഴേക്കും വിട്ടകന്നിരുന്നു ..
“”ഈ കാര്യം സ്വല്പം മുൻപ്, വീടിന്റെ ബാൽക്കണിയിൽവച്ച് മിത്രോട് പറയാൻ എന്റെ നാവ് പൊന്തിയതാണ്… പക്ഷെ., മിത്രയുടെ അപ്പോഴത്തെ സാഹചര്യം ശെരിയല്ലായെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാനപ്പോൾ ഒന്നും മിണ്ടാതെ ഇറങ്ങിയിങ്ങ് പോന്നത്..”””””” അവളുടെ മുഖത്തുനിന്നും നോട്ടം മാറ്റാതെ ഞാനത് പറയുമ്പോൾ ഒരു നിർവികാരത്തോടെ എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു മിത്ര.. — ഞാൻ അവളുടെ മുഖത്തുനിന്നും പതിയെ നോട്ടംമാറ്റി ഫ്രണ്ടിലേക്ക് നോക്കികൊണ്ട് വീണ്ടും തുടർന്നു..