എന്റെ നോട്ടം ചെന്നതും പെട്ടന്നാരൊ സിറ്റൗട്ടിന്റെ തൂണിന്റെ മറവിലേക്ക് മറയുന്നപോലെ എനിക്ക് തോന്നി.. അത് ഇവൾടെ വാല് അഞ്ജുവാണെന്ന് എനിക്കപ്പഴേ മനസ്സിലായി..
അപ്പഴേക്കും സിറ്റൗട്ടിൽനിന്നും നോട്ടംമാറ്റിയ ഞാൻ വീണ്ടും മിത്രയുടെ മുഖത്തേക്ക് നോക്കി.. – ആ സമയമാത്രയും വിരളുകൾതമ്മിൽ കൂട്ടിപിണച്ചുകൊണ്ട് എന്റെ മുഖത്തേക്കുതന്നെ നോക്കി നിന്നിരുന്ന മിത്ര, എന്റെ നോട്ടം അവളുടെ മുഖത്തേക്ക് ചെന്നതും പെട്ടന്നുതന്നെ അവൾ മുഖം താഴേക്ക് കുനിച്ചു.. — അതുകണ്ട് എന്റെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നെങ്കിലും ഞാനത് ചുണ്ടിലൊളിപ്പിച്ചു..
ശേഷമാവൾ ഒന്നും മിണ്ടാതെ അതേ നിൽപ്പ് തുടർന്നതും.. ഞാൻ വീണ്ടും സംസാരത്തിന് തുടക്കമിട്ടു..
“”ഒരുപക്ഷെ.. നിങ്ങളെ ഇവിടേക്ക് തിരികെ കൊണ്ടുവിടാൻ ഞാൻ വന്നില്ലാരുന്നെകിൽ.? നീ എന്ത് ചെയ്തേനെ.?”””” അവളുടെ മുഖത്തുനിന്നും നോട്ടം മാറ്റാതെ ഡ്രൈവിംഗ് സീറ്റിലേക്ക് സ്വൽപ്പംകൂടെ അമർന്നിരുന്നുകൊണ്ട് ഞാനത് ചോദിച്ചതും..
“”ഞാൻ നേരെ നിന്റെ വീട്ടിലേക്ക് വന്നേനെ”” എന്റെ ആ ചോദ്യത്തിന് മറിച്ചൊന്നും ചിന്തിക്കാതെ ഒരു കുസൃതി ചിരിയോടെ ഉടൻതന്നെ അവൾ മറുപടിയും പറഞ്ഞു..
“”എന്തിന്”” അവളുടെ മറുപടികേട്ട് കണ്ണുമിഴിച്ച ഞാൻ ഒരു സംശയത്തോടെ ചോദിച്ചു..
“”എന്തിനാന്ന് ചോദിച്ചാ അപ്പൂസിനെ കാണാൻ.!ഇത്രേം നാളും എന്റെയുള്ളിൽ ഞാൻ അടക്കിനിർത്തിയിരുന്ന എന്റെ എല്ലാ വിഷമങ്ങളും അപ്പൂസിനോട് തുറന്ന് പറയാൻ, എന്നിട്ട് അപ്പൂസിന്റെ കാലിൽവീണ് മാപ്പുപറയാൻ, ഒപ്പം.. വെറും തെറ്റിദ്ധാരണയുടെ പുറത്ത് ഞാനായിട്ട് നഷ്ടപ്പെടുത്തിയ നമ്മുടെ… നമ്മുടെ.. പ്ര…പ്രണയം വീണ്ടെടുക്കാൻ””” അത്രേം പറഞ്ഞ് നിർത്തിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഇരുകവിളുകളും നാണത്താൽ ചുവന്നു.. കണ്ണുകൾ താമരപോലെ വിടർന്നു…. അവൾക്കെന്റെ മുഖത്തേക്ക് അധികനേരം അങ്ങനെ നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല അവൾ പെട്ടന്നുതന്നെ മുഖം താഴേക്ക് കുനിച്ചു..