ശേഷമവൾ പറഞ്ഞു.. …………………….
“”വിവാഹം… ഞാനും അപ്പൂസും തമ്മിലുള്ള വിവാഹം”””
മിത്ര പറഞ്ഞത് കേട്ട് അവിടെ നിന്നിരുന്ന പൂർണിമയും, ആദിയും, അഞ്ജുവും, മറ്റുള്ളവരും അക്ഷരാർത്ഥത്തിൽ ഞെട്ടിതരിച്ച് പോയി.. ഒന്നും മനസ്സിലാവാതെ അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി അശ്ചര്യപ്പെടാൻ തുടങ്ങി..
അതേസമയം.. ഭിത്തിയിൽ ആണിയടിച്ച് തൂക്കിയിട്ടിരിക്കുന്ന ആ ഫോട്ടോയിലേക്കുതന്നെ മിഴിനട്ട് നിന്നിരുന്ന മിത്ര.. ആ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാതെതന്നെ പറഞ്ഞു….
“”അപ്പൂസെ.. ഞാൻ വരുവ നിന്റെ ജീവിതത്തിലേക്ക്.. നഷ്ട്ടപെട്ട പ്രണയം പുതുക്കി നിന്നെ വിവാഹം കഴിച്ച് സുഖമായിട്ട് ജീവിക്കാനല്ല…. നിന്റെ ജീവിതം എന്നന്നേക്കുമായി ഇല്ലാതാക്കാൻ… നിന്നെ മുച്ചോടെ മുടിക്കാൻ..
അതിനിനി അധികം താമസമില്ല.. എന്നെ നേരിടാൻ ഒരുങ്ങിയിരുന്നൊ നീ..”””
മുൻജന്മ കാലത്തെ പക മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സർപ്പത്തെപോലെ കെട്ടടങ്ങാത്ത പകമാത്രം മനസ്സിലിട്ട് നടക്കുന്ന മിത്ര… കനലെരിയുന്ന മിഴികളോടെ, ഭിത്തിയിൽ മാലയിട്ട് തൂക്കിയിട്ടിരിക്കുന്ന അവളുടെ പപ്പയുടെ ഫോട്ടോയിൽ നോക്കിനിന്നുകൊണ്ട് ഒരു അലർച്ചയോടെ അവൾ പറഞ്ഞു..
അവളുടെ ആ അലർച്ചയിൽ ആ വീടൊന്ന് കുലുങ്ങിയൊ എന്നുപോലും അവിടെ നിന്നിരുന്ന എല്ലാവരും ആ ഒരു നിമിഷം ചിന്തിച്ചുപോയി..
മിത്രയുടെ ഉച്ചത്തിലുള്ള ആ സംസാരവും, പെരുമാറ്റവും, കോപത്താൽ കലങ്ങിചുവന്ന അവളുടെ ആ മുഖവുമെല്ലാം കണ്ട് അവിടെ നിന്നിരുന്ന എല്ലാവരും.. ഒരു ഭയത്തോടെ മിത്രയേ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നുപോയി..