ദേഷ്യംകൊണ്ട് ഈയലുപോലെ വിറയ്ക്കുകയായിരുന്നു ഞാനപ്പോൾ…
ഞാൻ പതിയെ കാറിന്റെ സ്പീഡ്കുറച്ച് റോഡിന്റെ ഒരു സൈഡിലായിട്ട് കാർ ഒതുക്കിനിർത്തി, ഒരു കുപ്പി വെള്ളവുമെടുത്ത് ഡോർ തുറന്ന് പുറത്തേക്കിറങ്ങി… മുഖം നന്നായി ഒന്ന് കഴുകിയശേഷം ഒന്ന് നിവർന്ന് നിന്നു..
കൊഴഞ്ചേരി കഴിഞ്ഞ് പത്തനംതിട്ട അടുക്കറായിരുന്നു, വീട്ടിലേക്കെത്താൻ ഇനി ഒരു മൂന്നര കിലോമീറ്റർ ബാക്കി.
ഞാൻ വീണ്ടും കാറിലേക്ക് കയറി, കാർ സ്റ്റാർട്ട് ചെയ്ത് പതിയെ മുന്നോട്ടെടുത്തു..
*******************
അതേസമയം “കാവാലത്ത്: മിത്രയുടെ വീട്ടിൽ”
(കഥ കുറച്ചുനേരം എഴുത്തുക്കാരന്റെ Point Of View-ലൂടെ)
ആപ്പൂസ് അവിടുന്ന് പോയശേഷം തന്റെ മുറിയിലേക്ക് കയറിയ മിത്ര മുറിയിലെ ആ വലിയ ഡബിൾകോട്ട് കട്ടിലിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു… തല താഴേക്ക് കുനിച്ചാണ് മിത്ര ഇരിക്കുന്നത്..
അപ്പഴാണ്.. പാതി ചാരിയിട്ടിരുന്ന ആ മുറിയുടെ ഡോറും തുറന്ന് ഒരാൾ ആ മുറിയിലേക്ക് കയറി വന്നത്..
തന്റെ മുറിയിലേക്ക് കയറി വന്ന ആൾ ആരാണെന്ന് നോക്കാൻപോലും മിത്ര തല ഉയർത്തിയില്ല, അതേ ഇരുപ്പുതന്നെ തുടർന്നു.. ആ കയറിവന്ന ആളും ഒരക്ഷരംപോലും മിണ്ടാതെ അവിടെത്തന്നെ നിന്നു..
ഒരു രണ്ട് മിനുറ്റ് കഴിഞ്ഞതും വീണ്ടും ചിലർ ആ മുറിയിലേക്ക് കയറി വന്നു… അപ്പഴും മിത്ര തലയുയർത്തി നോക്കിയില്ല..
“”മോളെ… മിതു””” ………………………… അവളുടെ മുറിയിലേക്ക് ആദ്യം കയറി വന്ന അവളുടെ മമ്മി ‘പൂർണിമ’ ഭയവും സ്നേഹവും നിറഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു..
അപ്പഴും മിത്ര തലയുയർത്തിയില്ല……..