അവൾ പറഞ്ഞത് കേട്ട് ഞാൻ മനസ്സിൽ.. ““ഓഹോ.. അപ്പൊ കാറ് വേറാരൊ കൊണ്ടുപോയി എന്ന് പറഞ്ഞത് വെറുതെയാണ് അല്ലെ..?? എന്നേ ഇവിടെ വരുത്താനുള്ള നിന്റെ തന്ത്രം, എന്നേ ഒറ്റയ്ക്ക് കിട്ടാനുള്ള നിന്റെ ബുദ്ധി..! എന്തായാലും കൊള്ളാം.!”” എന്ന് മനസ്സിൽ പറഞ്ഞ ഞാൻ..
“”അപ്പൊ അവിടെവച്ച് പറഞ്ഞതൊ.? ഈ കാറ് വേറാരോ കൊണ്ടുപോയെന്ന്.?””” അവളുടെ പരട്ടബുദ്ധി മനസ്സിലായിട്ടും ഒന്നും മനസ്സിലാവാത്തവനേപോലെ സ്വൽപ്പം ഗൗരവത്തോടെ ഞാൻ ചോദിച്ചു, എന്നാൽ എന്റെ ആ ചോദ്യത്തിന് ഒരു മറുപടിയും തരാതെ മിത്ര അതേ ചിരിയോടെ എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്..
“”എന്തിനാ എന്നോട് അങ്ങനെയൊരു നുണ പറഞ്ഞെ..?”” എന്റെ ചോദ്യത്തിന് അവളിൽ നിന്നും മറുപടിയൊന്നും ഇല്ലാന്ന് കണ്ടപ്പോൾ സ്വൽപ്പംകൂടെ ശബ്ദമുയർത്തി ഞാൻ വീണ്ടും അവളോട് ചോദിച്ചു.. — അതിനവൾ
“”അപ്പൂസിനെയൊന്ന് തനിച്ച് കിട്ടാൻ വേണ്ടിതന്നെയ ഞാൻ ചെറിയച്ഛനോട് കാറവിടുന്ന് തിരികെ കൊണ്ടുപൊയ്ക്കോളാൻ പറഞ്ഞത്.””
ഒറ്റ ശ്വാസത്തിൽ അത്രേം പറഞ്ഞ് നിർത്തിയ മിത്ര വീണ്ടും തുടർന്നു..
““അങ്ങനെ ചെയ്ത നമ്മളെ തിരികെ കാവാലത്തേക്ക് കൊണ്ടുവിടാൻ അനഘേകൊണ്ട് ആപ്പൂസിനോട് പറയിക്കാവെന്ന് അഞ്ജുവ എന്നോട് പറഞ്ഞത്.!! അവളാ എനിക്ക് ആ ഐഡിയ പറഞ്ഞ് തന്നത്”” കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ട ഒരു കൊച്ചുകുട്ടിയേപോലെ ചുണ്ട് കൂർപ്പിച്ചുകൊണ്ട് അത്രേം പറഞ്ഞ് നിർത്തി മിത്ര തിരിഞ്ഞ് വീടിന്റെ സിറ്റൗട്ടിലേക്ക് നോക്കി, ആ സമയം ഞാനും തല ചരിച്ച് സിറ്റൗട്ടിലേക്കൊന്ന് നോക്കി..