ഞാൻ: ആം പറ മച്ചാനെ ഞാൻ ലൈനിലുണ്ട്.””” ഞാനത് പറയുമ്പോൾ എന്റെ ആ സംസാരത്തിൽ തെളിഞ്ഞുനിന്ന സന്തോഷവും വെപ്രാളംവും ഏറെക്കുറെ അവനും മനസ്സിലായി..
റഫീക്: എന്താണ്ട മോനെ.. നിന്റെ സംസാരത്തിലൊക്കെ ഒരു വിപ്രിതിയും വെപ്രാളവുവൊക്കെ അറിയാൻ പറ്റണുണ്ടല്ലോ.. ഏ.? നീയാ പഴേ റൊമാൻസ് അപ്പൂസായ.??””” ഒരുതരം കളിയാക്കലോടെയുള്ള അവന്റെ ആ ചോദ്യം വന്നപ്പോൾ.. എന്തൊ., ഒരു വല്ലാത്ത നാണം തോന്നി എനിക്ക്..
ഞാൻ: പോ മൈരെ വച്ചിട്ട്”” ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു..
റഫീക്: ഞാൻ പോയേക്കാം.. പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. പഴേതെല്ലാം മറന്ന് ഓള് വീണ്ടും നിന്നോട് ഇഷ്ട്ടവാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഓക്ക് നിന്നെ അത്രയ്ക്ക് ഇഷ്ട്ടാവായതുകൊണ്ട.. അത് നീയ് മനസ്സിലാക്കണം.. ഇപ്പൊ ഓളെ പ്രേമിക്കാനും എന്നേലും ഒരിക്കെ ഓളെ നിക്കാഹ് കഴിക്കേണ്ടി വന്നാൽ നിക്കാഹ് കഴിക്കാനും നീതന്നെയാണ് യോഗ്യൻ… നിനക്ക് മാത്രമേ അതിനുള്ള യോഗ്യതയുള്ളു.. അതുകൊണ്ട് ഓളെനീ കൈയൊഴിയരുത്… ഓള് പാവണ്ട”””
തമാശയിൽ തുടങ്ങി സ്വൽപ്പം ഗൗരവത്തോടെ അവനത് പറഞ്ഞ് നിർത്തിയപ്പോൾ, ആ ഒരു നിമിഷം.. അവളുമൊത്തുള്ള ആ പഴയ നല്ല ഓർമ്മകൾ എല്ലംതന്നെ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു, ഒപ്പം ചുണ്ടിലൊരു പുഞ്ചിരിയും..
ഞാൻ: ഇല്ല മച്ചാനെ.. ഇനി ഞാൻ അവളെ കൈ വിടില്ല.. സ്വൽപ്പം മുൻപുവരെ തീർത്തും എന്ത് തീരുമാനം എടുക്കണം എന്ന സംശയത്തിലായിരുന്നു ഞാൻ, അതാ ഞാൻ നിന്നെ വിളിച്ചത്.. എന്തായാലും ഇപ്പൊ ഞാൻ ഒരുകാര്യം ഉറപ്പിച്ചു അവള് തന്നെയാട ഈ “അക്ഷയുടെ പെണ്ണ്”..””””