റഫീക്: നിനക്ക് ഓളെ ഇപ്പഴും ഇഷ്ട്ടവാണ്.. ഒരിക്കലും ഓളെ മറക്കാൻ നിനക്ക് കഴിയുകേംഇല്ല,,, പിന്നെ., ഓളോട് നീ പൊറുക്കാൻ കഴിയാത്ത വലിയൊരു തെറ്റ് ചെയ്തു എന്ന നിന്റെ തിരിച്ചറിവ്.. ആ തിരിച്ചറിവ് ഒരു കുറ്റബോധമായി മാറി ആ കുറ്റബോധമാണ് നിന്നേയിപ്പൊ ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്, ആ കുറ്റബോധമാണ് നിന്റെ മനസ്സിൽ കിടന്നിപ്പോ അലട്ടുന്നത്”””
അവൻ പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് എനിക്ക് തോന്നി.. ഞാൻ അവളോട് വലിയൊരു തെറ്റ് ചെയ്തതു എന്ന കുറ്റബോധംതന്നെയാണ് വീണ്ടും അവളോട് അടുക്കാൻ എന്റെ മനസ്സ് മടി കാണിക്കുന്നത്.. അല്ലാതെ എനിക്ക് അവളോട് ഇഷ്ടക്കുറവൊന്നുവില്ല.. ‘ഇപ്പഴും ഇഷ്ട്ടമാണ് എനിക്കവളെ”” എന്ന് മനസ്സിൽ പറഞ്ഞ ഞാൻ അതുതന്നെ വീണ്ടും വീണ്ടും മനസ്സിൽ പറഞ്ഞു “”അതെ.. എനിക്കിപ്പഴും ഇഷ്ട്ടമാണവളെ… ഞാനവളെ സ്നേഹിക്കുന്നു””
റഫീക്: ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടൊ.?”” അവന്റെ ആ ചോദ്യമാണ് എന്നേ സ്വാബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത്..
ഞാൻ: അപ്പൊ മച്ചാനെ.. ഞാ…ഞാൻ അവളോട് ഇഷ്ട്ടമണെന്ന് പറഞ്ഞതിൽ തെറ്റൊന്നുവില്ല അല്ലെ.??””” സ്വൽപ്പം ആകാംഷയോടെ ഞാൻ ചോദിച്ചു..
റഫീക്: എന്ത് തെറ്റ് ഒരു തെറ്റുവില്ല 100% നല്ല കാര്യവാണ്..”” ………
അവനെന്തോ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സിന് ഒരു വല്ലാത്ത കുളിര് തോന്നി, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം സന്തോഷം..
റഫീക്: മച്ചാനെ നീ ലൈനിലുണ്ടൊ..?””..
എന്റെ പക്കൽനിന്നും സംസാരമൊന്നും ഇല്ലാന്ന് കണ്ടപ്പോൾ അവൻ ചോദിച്ചു..