അക്ഷയ്മിത്ര 4 [മിക്കി]

Posted by

ഒരു നോവൽ വായിച്ച് തീരുന്നതുപോലെ ഞാൻ കാര്യങ്ങൾ പറഞ്ഞ് നിർത്തിയതും..

റഫീക്: മച്ചാനെ നിന്റെ അവസ്ഥ എനിക്കിപ്പൊ മനസ്സിലായി.. 8 വർഷത്തിന് ശേഷം ഓളെ വീണ്ടും നേരിൽ കണ്ടതിലുള്ള ഒരുതരം ചളിപ്പ്.. അല്ലെ.? അതല്ലെ.?””

ഞാൻ: ചളിപ്പാണൊ വളിപ്പാണൊ എന്നൊന്നും എനിക്കറിയില്ല മച്ചാനെ.. അവളെ വീണ്ടും കണ്ടുമുട്ടുവെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിരുന്നതല്ല, വെറും തെറ്റിദ്ധരണയുടെ പുറത്താണെങ്കിലും പാതിയിൽ നിന്ന ഞങ്ങളുടെ പ്രണയം ഈ കഴിഞ്ഞ 8 വർഷത്തിന് ശേഷം വീണ്ടും തുടരണമെന്ന് ഞാൻ മനസ്സിൽപോലും ആഗ്രഹിച്ചിരുന്നതല്ല.. ഒരി…””

“””നിർത്ത്… നിർത്ത്… നിർത്ത്.. നീയത് പറയല്ല്.. നീ അതുമാത്രം പറയല്ല്””” ഞാൻ പറഞ്ഞ് തീരും മുൻപെ അവൻ ഇടയിൽ കയറി എന്റെ സംസാരത്തിന് വിലക്കിട്ടു.. ശേഷമവൻ വീണ്ടും തുടർന്നു.

റഫീക്: ഓളേനീ ആഗ്രഹിച്ചില്ല എന്ന് മാത്രം പറയല്ല്..””” അവനത് പറഞ്ഞപ്പോൾ എന്റെപക്കൽ അതിനൊരു മറുപടി ഉണ്ടായിരുന്നില്ല.. കാരണം., അവൻ പറഞ്ഞതിൽ എവിടെയൊക്കെയോ ചില സത്യങ്ങൾ ഉണ്ടായിരുന്നു.. ഞാനാവന്റെ സംസാരത്തിന് കാത് കൂർപ്പിച്ചു, അവൻ വീണ്ടും തുടർന്നു.

റഫീക്: കുറച്ച് മുൻപ് ഞാൻ ചോദിച്ചപ്പോൾ നീയെന്നോട് പറഞ്ഞു ഓളെ നിനക്ക് ഇഷ്ടമാണെന്ന്..! ഇപ്പൊ നീ പറയുന്നു ഓളും നീയും തമ്മിലുള്ള നിങ്ങളുടെ ആ പഴയ പ്രണയം വീണ്ടും തുടരാൻ നീ ആഗ്രഹിച്ചിരുന്നില്ല എന്ന്..! എനിക്കിതിൽനിന്നും മനസ്സിലായ ഒരു കാര്യം എന്താണെന്ന് നിനക്ക് അറിയാവൊ..“”” അത്രേം പറഞ്ഞ് അവനൊന്ന് നിർത്തി..

ഞാൻ: എന്തുവ”” …………………………..

Leave a Reply

Your email address will not be published. Required fields are marked *