അക്ഷയ്മിത്ര 4 [മിക്കി]

Posted by

അതിനവൻ “”ഉം”” എന്ന് മൂളി… ഞാൻ വീണ്ടും തുടർന്നു. ………..

“എത്ര മറക്കാൻ ശ്രമിച്ചാലും ആ നശിച്ച ദിവസം എന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും തെളിഞ്ഞ് വരും.. ഈ കഴിഞ്ഞ 8 വർഷം ഞാൻ നിങ്ങടെയൊക്കെ മുന്നിൽ കളിച്ച് ചിരിച്ച് തമാശപറഞ്ഞ് നടന്നെങ്കിലും ഇടയ്ക്കിടയ്ക്ക് മിത്രയുടെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞ് വരും..

വർഷങ്ങൾക്ക് ശേഷം ഞാനവളെ ഇന്ന് അനഘയുടെ വീട്ടിവച്ച് കണ്ടപ്പൊ സത്യത്തിൽ ഞാൻ ഞെട്ടിത്തരിച്ചുപോയി.. കുറ്റബോധം കാരണം എനിക്കവൾടെ മുഖത്തേക്ക് തലയുയർത്തി ഒന്ന് നോക്കാൻപോലും കഴിയുന്നുണ്ടായിരുന്നില്ല, കാരണം.. അത്രവലിയ തെറ്റാണ് അന്ന് നമ്മളവളോട് ചെയ്തത് എന്ന തിരിച്ചറിവ്..

ചെയ്തുപോയ തെറ്റൊർത്ത് കുറ്റബോധത്താൽ വെന്തുരുകിയ മനസ്സും ഹൃദയവുമായി ഞാൻ അവളുടെ മുൻപിൽ ഒരു ശിലകണക്കെ നിൽക്കുമ്പഴാണ് ……… അവളെന്നോടത് പറഞ്ഞത് ‘എന്നെ ഇഷ്ടമാണെന്ന്’ ആ നിമിഷം.. അവൾ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും ഞെട്ടിത്തരിച്ചുപോയി, മറുപടി പറയാൻ കഴിയാതെ ഞാൻ തറഞ്ഞ് നിന്നുപോയി..

എന്റെ ഭാഗത്തുനിന്ന് മറുപടി ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ അവള് കരയാൻ തുടങ്ങി.. അവളുടെ കണ്ണിൽനിന്നും വേദന ഒഴുകിയിറങ്ങുന്നത് കണ്ടുനിൽക്കാൻ കഴിയാതെവന്നപ്പോൾ അവളെ സമാധാനപ്പെടുത്തൻ വേണ്ടിയാണ് ഞാൻ ആദ്യം ശ്രമിച്ചുകൊണ്ടിരുന്നത് പക്ഷെ അതിനിടയിലെപ്പഴൊ.. ഞാനാസത്യം മനസ്സിലാക്കി.. ‘അവളെ ഞാൻ ഇപ്പഴും സ്നേഹിക്കുന്നുണ്ട് എന്ന സത്യം’..

അവളുടെ വീട്ടിൽ നിന്നും തിരികെ ഇറങ്ങുന്നതിന് മുൻപ് “എന്നെ ഇഷ്ടമാണൊ” എന്ന അവളുടെ ചോദ്യത്തിന് എന്തോ ഒരു ധൈര്യത്തിൽ ഞാൻ “അതേ” എന്ന് മറുപടിയും കൊടുത്തു.. പക്ഷെ അവളുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു പിടിവലിതന്നെ നടക്കുകയായിരുന്നു.. എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിച്ച് നിർത്താൻ കഴിയാത്ത ഒരുതരം അവസ്ഥ.. ഞാനവളോട്‌ ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു എടുത്തുച്ചാട്ടമായോ.? എന്നൊരു തോന്നൽ.. അതാ ഞാൻ നിന്നെ വിളിച്ചത്, നിന്നോട് അതിനേക്കുറിച്ച് സംസാരിച്ച് എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്താൻ.. അപ്പഴാ അവന്റെയൊരു ഊമ്പിയ ഡയലോഗടി..””

Leave a Reply

Your email address will not be published. Required fields are marked *