അക്ഷയ്മിത്ര 4 [മിക്കി]

Posted by

ഞാൻ: അത് പറയാൻതന്നെയ മച്ചാനെ ഞാൻ വിളിച്ചെ.”” …………….

റഫീക്: ഉം… എന്നാ പറ””” ……………….

ഒരു ധീർഘശ്വാസം എടുത്തു വിട്ടുകൊണ്ട് ഞാൻ നടന്ന സംഭവങ്ങൾ അവനോട് പറയാൻ തുടങ്ങി..

മിത്രയുടെ നിർബന്ധംമൂലം ഞാൻ മിത്രയുടെ വീട്ടിലേക്ക് കയറിയതുമുതൽ പിന്നീട് അവിടുന്നങ്ങോട്ട്‌ നടന്ന എല്ലാ കാര്യങ്ങളും ഞാൻ റഫീക്കിനോട് പറഞ്ഞു.., “fight നടന്ന കാര്യം ഒഴികെ..?

ഞാൻ പറഞ്ഞതെല്ലാം കേട്ടുകഴിഞ്ഞ റഫീക്..

റഫീക്: എന്റെ പൊന്നുമൈരെ നീയപ്പൊ ഓളോട് ഇഷ്ടവാണെന്ന് പറഞ്ഞൊ??“”” ഒരുതരം ആവേശഭരിതനായി അവനെന്നോട് ചോദിച്ചു..

ഞാൻ: അതല്ലേടാ കുണ്ണെ ഞാൻ പറഞ്ഞെ പറഞ്ഞെന്ന്”” ………………….
സ്വല്പം അലസ്യതയോടെ ഞാൻ പറഞ്ഞു.

റഫീക്: അപ്പൊ ഓക്ക് നിന്നോട് ദേഷ്യവൊന്നുവില്ലെ..??“”

ഞാൻ: ദേഷ്യവൊണ്ടെങ്കി അവള് വീണ്ടും എന്നോട് ഇഷ്ടമാണെന്ന് പറയുവൊ.?, അതും അവൾടെ വീട്ടുകാർടെ മുന്നെവച്ച്””

റഫീക്: എന്നാലും… വോളിബോൾ കോർട്ടിവച്ച് എന്നേം മനീഷിനേം ഓള് നോക്കിയ നോട്ടം… എന്റെ പൊന്നോ.. ഓർക്കുമ്പൊതന്നെ മേല് വെറയ്ക്കുന്നു!!”” അവനത്രേം പറഞ്ഞ് ഒന്ന് നിർത്തിയശേഷം “”അല്ല ഇനി എന്താ നിന്റെ പ്ലാൻ..??”” എന്നുകൂടി കൂട്ടിചേർത്തു..

ഞാൻ: അത് ചോദിക്കാൻ വേണ്ടിയാട മൈരെ ഈ പന്ത്രണ്ടാംമണിക്ക് നിന്നെ ഞാൻ വിളിച്ചത്””” വണ്ടിയുടെ ഗിയർ ചേഞ്ച്‌ ചെയ്ത് വെറുതേ ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഞാൻ പറഞ്ഞു, ആസമയം റോഡ് സൈഡിൽ ഒരു ബാങ്കിന്റെ ഫ്ലെക്സ് ബോർഡ് കണ്ടപ്പോൾ തിരുവല്ല അടുക്കറായി എന്ന് എനിക്ക് മനസ്സിലായി..

റഫീക്: ഇതിലിപ്പൊ എന്നോട് എന്തൊ ചോദിക്കനാ… നിനക്ക് ശെരിയെന്ന് തോന്നുന്നത് നീ ചെയ്.. എന്തിനും ഏതിനും ഞാനും നമ്മുടെ ചങ്ക്‌സും കൂടെയുണ്ടാവും””” എനിക്ക് ധൈര്യം പകർന്ന് തരുന്നതോടൊപ്പം അവനെന്നെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *