പിന്നെല്ലാം പെട്ടന്നായിരുന്നു… ഇരു കയ്യും വിടർത്തി എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച മിത്ര എന്റെ മുഖം അവളിലെക്കടുപ്പിച്ച് എന്റെ ചുണ്ടുകളെ അവളുടെ വിറയ്ക്കുന്ന അധരങ്ങൾകൊണ്ട് അപ്പാടെ കടിച്ചെടുത്ത് നുണഞ്ഞുവലിക്കാൻ തുടങ്ങി.. ചില സെക്കന്റുകൾ നീണ്ടുനിന്ന ചുംബനം..
അതിനെല്ലാം സാക്ഷിയായി കണ്ണും മിഴിച്ച് ബ്ലിങ്ങസ്യയായി നിൽക്കുകയാണ് അവളുടെ വാല് ഏത്… നമ്മുടെ അഞ്ജുവെ..
അപ്പഴേക്കും ചുണ്ടുകൾകൊണ്ടുള്ള മിത്രയുടെ ആക്രമണവും നിന്നിരുന്നു, എന്റെ ചുണ്ടുകളെ എനിക്കുതന്നെ തിരികെ നൽകി ഒരു നിറഞ്ഞ പുഞ്ചിരിയും തന്ന്… നാണം നിറഞ്ഞ് തുളുമ്പിയ മുഖത്തോടെ അവൾ എന്റെ മടിയിൽനിന്നും എഴുന്നേറ്റ് കാറിന് പുറത്തേക്കിറങ്ങി..
“”എന്നാ ഞാൻ പോട്ടെ””
എന്റെ ആ ചോദ്യത്തിന് മിത്ര നിറഞ്ഞ ചിരിയോടെ തലയാട്ടി, ഒപ്പം ഞാൻ അഞ്ജുവിനെ നോക്കി പോവാണെന്ന് ചിരിച്ചുകൊണ്ട് തലയാട്ടി അവളും ചിരിച്ചുകൊണ്ട് തലയാട്ടി..
ശേഷം…
കാറിന്റെ ഡോർ അടച്ച് ഞാൻ സീറ്റ്ബെൽറ്റിട്ടു..
കാർ സ്റ്റാർട്ടാക്കി ഞാനാ വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് വീടിന്റെ സിറ്റൗട്ടിൽ എന്നേതന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന പൂർണിമ ആന്റിയേയും ആദിയേയും ഒന്ന് തറപ്പിച്ച് നോക്കാനും ഞാൻ മറന്നില്ല..
**************
മിത്രയുടെ വീട്ടിൽ നിന്നും ഞാനിപ്പോൾ ഇറങ്ങിയിട്ട് ഏകദേശം 15 മിനിറ്റ് പിന്നിടുന്നു.. ഞാൻ ഫോണെടുത്ത് സമയം നോക്കി 12.05..
ഞാൻ ആക്സലേറ്റർ ചവിട്ടിവിട്ടു..
80-85 സ്പീഡിൽ കറങ്ങനെ ചീറി പാഞ്ഞ് പോകുമ്പഴും എന്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പാറിപ്പറന്നങ്ങനെ നടക്കുകയായിരുന്നു.. മിത്ര എന്നോട് ചോദിച്ച ആ ചോദ്യമായിരുന്നു എന്റെ മനസ്സ് മുഴുവൻ.. “നിനക്കെന്നെ ഇഷ്ടമല്ലെ.? അപ്പൂസെ..” എന്ന ആ ചോദ്യം..!! വീണ്ടും വീണ്ടും അവളുടെ ആ ചോദ്യം എന്റെ മനസ്സിലേക്ക് തെളിഞ്ഞ് വന്നുകൊണ്ടിരുന്നു..