“അല്ല”! വളരെപെട്ടന്നുതന്നെ അതിനുള്ള ഉത്തരവും ഞാൻതന്നെ കണ്ടെത്തി..
“”പറ അപ്പൂസെ.. എ..എന്നെ ഇഷ്ടവല്ലെ നിനക്ക്..ഏ.?””
കണ്ണിൽ വേദനനിറച്ച് ഇടറുന്ന ശബ്ദത്തിൽ വീണ്ടുമവൾ എന്നോടത് ചോദിച്ചപ്പോൾ ….. ആ നിമിഷം…. ഞാൻ ചുറ്റുമുള്ളതെല്ലാം മറന്നു..
പിന്നെ ഒന്നും നോക്കിയില്ല…….. ………..
“”എനിക്ക് നിന്നെ ഇഷ്ട്ടമാണ് മീനുസെ..””
ഞാനത് പറഞ്ഞ് തീർന്നതും ഒരു എങ്ങലോടെ അവളെന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചു.. ശേഷം അതൊരു പൊട്ടിക്കരച്ചിലായി മാറി.. എന്റെ കഴുത്തിൽ മുഖം ചേർത്തവൾ വിങ്ങിപൊട്ടി കരയുമ്പോൾ എന്റെ കണ്ണും ഒന്ന് നിറഞ്ഞുവൊ.?
ഇതെല്ലാം കണ്ട് നിന്നിരുന്ന അഞ്ജുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
“”ഏയ് കരയാതെ മീനുസെ..”” അവളുടെ മുടിയിഴകളിൽ തലോടികൊണ്ട് ഞാനവളെ സമാധാനപ്പെടുത്തി..
പെട്ടന്നവൾ എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരുന്ന അവളുടെ കൈകൾ അടർത്തിമാറ്റി എന്റെ മുഖത്തേക്ക് നോക്കി
“”ഇനി എന്റെപ്പൂസ് സമയം കളയണ്ട പൊക്കൊ… വീട്ടി എല്ലാരും അപ്പൂസിനെ കാത്തിരിക്കുവല്ലെ… പൊക്കൊ””” കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ പുറം കൈകൊണ്ട് തുടച്ച് നീക്കിക്കൊണ്ട് അവളെന്നോട് പറഞ്ഞു..
“”നീയെന്റെ മടീന്നൊന്ന് ഇറങ്ങിയാലല്ലെ എനിക്ക് വീട്ടി പോവാൻ പറ്റു..ഏ.?””
ഒരു ചിരിയോടെ അവളുടെ മുഖത്തുനോക്കി ഞാനത് പറഞ്ഞതും..
“”അയ്യൊ സോറി.. സോറി.. സോറി… സോറി..”” എന്നുപറഞ്ഞ് എന്റെ മടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ മിത്ര എന്തോ ഓർത്തിട്ടെന്നപോലെ വീണ്ടും എന്റെ നേരെ തിരിഞ്ഞു.. അത് എന്തിനാണെന്ന് അവളുടെ കണ്ണുകളിലെ ആ തിളക്കം കണ്ടപ്പോൾതന്നെ എനിക്ക് മനസ്സിലായി..