അക്ഷയ്മിത്ര 4
Akshyamithra Part 4 | Author : Micky
[ Previous Part ] [ www.kkstories.com]
അക്ഷയ്മിത്ര 4️⃣
🔸🔸🔸🔸🔸🔸🔸🔸🔸🔸
അടുത്ത സെക്കന്റിൽതന്നെ എന്റെ കാൽ ബ്രെയ്ക്കിലമർന്നു. ……….. പക്ഷെ., എന്റെ നോട്ടമാപ്പോൾ ആ വീടിന്റെ സിറ്റൗട്ടിലേക്കായിരുന്നില്ല …….. ഉത്തരം കിട്ടാത്ത ചില സംശയങ്ങൾ മുളപൊട്ടിയ എന്റെ നോട്ടമാപ്പോൾ ആ വീടിന്റെ കാർപോർച്ചിലേക്കായിരുന്നു.. ▶️
തുടർന്ന് വായിക്കുക.. ⏸️
———————————–
“”ഈ കാറല്ലെ ഞാൻ അവിടെവച്ച് കണ്ടത്..??? ……………… ……………””
മിത്രയുടെ വീടിന്റെ കർപോർച്ചിൽ ഒതുക്കി നിർത്തിയിട്ടിരിക്കുന്ന ഒരു ഗ്രേ കളർ Hyundai Creta കാറിലേക്ക് സൂക്ഷിച്ച് നോക്കി ഒരു സംശയത്തോടെ ഞാൻ മനസ്സിലോർത്തു..
“”ആന്ന് അതുതന്നെ.. ………… ……”” ചില സെക്കന്റുകൾകൂടി ആ കാറിനെ മൊത്തത്തിലൊന്ന് സ്‌ക്യാൻ ചെയ്ത് നോക്കിയസേഷം ഞാൻ മനസ്സിലുറപ്പിച്ചു.. ഒപ്പം പിടികിട്ടാത്ത ചില സംശയങ്ങളും”””
“”സംശയിക്കണ്ട അപ്പൂസെ.!!”” പെട്ടന്നാണ് എന്റെ തൊട്ടടുത്ത് നിന്നും പരിചിതമായ ഒരു സ്ത്രീശബ്ദം എന്റെ കാതുകളിലേക്കെത്തിയത്..
ചെറിയൊരു ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞ് നോക്കിയതും.
വിരലുകൾ തമ്മിൽ കൂട്ടിപ്പിണഞ്ഞ് ചുണ്ടിലൊരു കള്ള പുഞ്ചിരിയോടെ, ഡോറിനോട് ചേർന്നുനിന്ന് എന്നേതന്നെ നോക്കി നിൽക്കുന്ന മിത്രേയാണ് ഞാൻ കണ്ടത്,.. — ,
അപ്പഴാണ് കാര്യങ്ങളുടെ കിടപ്പുവശം എനിക്ക് ഏറെകുറെ മനസ്സിലായത്.
“”അപ്പൂസ് സംശയിക്കണ്ട.. ആ നിർത്തിയിട്ടേക്കുന്ന കാറ്.. അത് എന്റേതുതന്നെയ.! ഞാനും, അഞ്ജുവും ഫ്രണ്ട്സും അങ്ങോട്ട് വന്നത് ഈ കാറിന.!”” അത്രേം പറഞ്ഞ് നിർത്തിയ മിത്ര രണ്ട് കയ്യും ഡോറിന്റെ സൈഡിൽ പിടിച്ച് സ്വല്പംകൂടി ഡോറിനോട് ചേർന്ന് നിന്നു..