“”അപ്പോൾ മേഡം വരുന്നില്ലേ ??””
“”വരാതിരിക്കാൻ പറ്റില്ലല്ലോ….
ഈ കുരുത്തംകെട്ടവനോട് എനിക്കും പ്രേമമല്ലേ💋🥰 “”
“”എന്നാലും എനിക്ക് തോന്നിയില്ലല്ലോ ഈ ഐഡിയ… ഇതിനുള്ള സമ്മാനം ലൈബ്രറിയിൽ ചെന്നിട്ടു തരാം.””
‘”അയ്യടാ……
ദേ… എഴുനേറ്റു അവരോടു പറഞ്ഞിട്ട് പോകാവൂ. എന്നാലേ എനിക്കും വരാൻ പറ്റൂ..””
“”ആഹ്ഹ ……………… “” അജു അവളെ നോക്കി കണ്ണിറുക്കിയിട്ടു ഫോൺ പോക്കറ്റിൽ വെച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു.
“‘ എവിടെ പോകുന്നു അജൂ …………… ? “” കവിത ടീച്ചർ അവനെനോക്കി ചോദിച്ചു.
“”ലൈബ്രേറി വരെ പോകുന്നു ടീച്ചറെ…
ഇനി മൂന്നാലു ദിവസം അവധിയല്ലേ രണ്ടു ബുക്കെടുത്താൽ വീട്ടിലിരുന്നു വായിക്കാമല്ലോ..””
“” മ്മ്മ്…. എല്ലാം പൊടി കയറി ഇരിക്കുവായിരിക്കും. അജു വന്നതിനു ശേഷമാ അതൊന്നു തുറന്നു കിടക്കുന്നത് കാണുന്ന തന്നെ…”” കവിത ടീച്ചർ പറഞ്ഞു തീർന്നതും ആലിയ മെല്ലെ എഴുന്നേറ്റു.
“”ഞാനും ഉണ്ട് മാഷേ…..
വീട്ടിലിരുന്നു ബോറടിക്കുന്നതിലും നല്ലതാ രണ്ടു ബുക്ക് വായിക്കുന്നത്.””
“”ഓഹോ… എന്റെ മോള് വായന ശീലമൊക്കെ തുടങ്ങിയോ.
ഉമ്മ അറിഞ്ഞില്ലല്ലോ…”” ഡെസ്കിൽ തലചായ്ച്ചു കിടന്ന റസിയ അവളെ കളിയാക്കി ചിരിച്ചു.
ഇതുകണ്ടാ ആലിയ റസിയയെ നാക്കുനീട്ടി കാണിച്ചുകൊണ്ട് അജുവിന്റെ പിറകിലായി ലൈബ്രറിയിലേക്ക് നടന്നു…..
വരാന്തയിലൂടെ നടന്നു പാതിയെത്തിയതും പിറകെ നടന്ന അവൾ അവനൊപ്പം ചേർന്നുകൊണ്ട് മെല്ലെ ചോദിച്ചു.