“”എന്റുമ്മാ…. വല്ല പ്രേമം വല്ലതുമാണോ..
ദേ, ഒന്നുകെട്ടി ഒഴിഞ്ഞു നിക്കുവാ ഞാൻ പറഞ്ഞേക്കാം..”” ഷിഫാന പൊട്ടിചിരിച്ചുകൊണ്ടു അജുവിനെ കളിയാക്കി.
“” ഓഹ് പിന്നെ പ്രേമിക്കാൻ പറ്റിയ സാധനം അല്ലെ മുന്നിൽ ഇരിക്കുന്നത്.”” അജു അവളെ നോക്കി മറുപണി കൊടുത്തു.
“”അതെന്താ ചേട്ടാ…
അത്രയ്ക്ക് മോശമാണോ ഞാൻ.””
“”ഓഹ് ഇങ്ങോട് പറയുമ്പോൾ പൊട്ടിച്ചിരിക്കും അങ്ങോടു പറയുമ്പോൾ ഒടുക്കലത്തെ അഭിനയവും.”” അജു അവളുടെ ഉള്ളം കൈയ്യിൽ മെല്ലെയൊന്നു നുള്ളി.
“”എടി പെണ്ണേ…
എനിക്ക് പ്രേമം തോന്നിയാൽ നിന്റെ ഈ കണ്ണുകളിൽ നോക്കി പറയാനുള്ള ധൈര്യമൊക്കെ എനിക്കുണ്ട് കെട്ടോ..””
“”ഓഹോ… പ്രേമം അല്ലെങ്കിൽ പിന്നെ എന്താ..?””
“”അതറിയില്ലെടി മോളെ….
പക്ഷെ, എന്തോ നിന്നിലേക്ക് അടുപ്പിക്കുന്ന ഒരു ഫീലാണ്.
അടുത്തിരിക്കാനും നിന്റെ തോളിൽ കൈയ്യിട്ടിരുന്നു സംസാരിക്കാനും ഞെരിച്ചു ഞെരിച്ചു പിടിക്കാനുമൊക്കെ തോന്നുവാ…””
“”ഓഹ് ഭാഗ്യം എല്ലാം നേരുത്തെ പറഞ്ഞത്.
അല്ലങ്കിൽ മനുഷ്യൻ അടുത്ത് പിടിച്ചിരുത്തും അപ്പോൾ ചേട്ടൻ എന്നെ ഞെക്കി പൊട്ടിക്കും…..””
“”ഒന്നുപോടീ അവിടുന്നു…….
നിനക്ക് എന്താ ഒരു ഫീലും തോന്നുന്നില്ലെ.??””
“”ആരുപറഞ്ഞു ഇല്ലെന്നു.
ആദ്യം കണ്ടായിരുന്നെങ്കിൽ ചേട്ടനെ പ്രേമിച്ചു പ്രേമിച്ചു ഞാൻ തട്ടിക്കൊണ്ടു പോയേനെ..””
“”ഹ്മ്മ്മ് ഭയങ്കര തമാശാ….””