“”മ്മ്മ്മ്…. ഈ രാത്രി തള്ളല്ലെ പെണ്ണേ…””
“”ഞാൻ തള്ളിയാതൊന്നും അല്ല സത്യമാ പറഞ്ഞത്…””
“””ആണോ..
എങ്കിൽ നമ്മുക്ക് കേക്ക് കട്ട് ചെയ്താലോ.??””
“”കേക്കോ….??””
“”പിന്നല്ലാതെ.…………… “” അജു അവളെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് കൈയ്യിൽ പിടിച്ചിരുന്ന കവറിൽ നിന്ന് ചെറിയൊരു ബോക്സ് എടുത്തു ജനലിനു വിടവിലൂടെ അവൾക്കു നീട്ടി….
“”ഇതൊന്നു പിടിക്ക് പെണ്ണെ ജാഡ കാണിക്കാതെ…
ഇതൊന്നും അല്ലായിരുന്നല്ലോ സംസാരിച്ചപ്പോൾ ഉള്ള ആവേശം.”” അതുകേട്ട ഷിഫാന അടുത്തേക്ക് നീങ്ങി അതുവാങ്ങി.
“”തുറക്കട്ടെ ഞാൻ …………… “”
“”വരട്ടെ… ആദ്യം എന്റെ മോള് ആ കസേര നീക്കിയിട്ടു ഇങ്ങോട് അടുത്തിരിക്ക് വന്നു എന്നിട്ടു തുറക്കാം…””
“”മ്മ്മ്മ് …………… “” അവന്റെ സ്നേഹത്തോടെയുള്ള സംസാരം കേട്ട് മാറി നില്ക്കാൻ തോന്നിയില്ല അവൾക്കും ആദ്യമായി കണ്ട നാണവും ടെൻഷനുമൊക്കെ മാറ്റിവെച്ചു കസേര വലിച്ചു ജനലിന്റെ അരികിലേക്ക് നീക്കി അതിലേക്കിരുന്നു…
“”ഇനി മേഡം അതൊന്നു തുറന്നു നോക്ക്…..””
“”ആഹ്ഹ …………””
അവൾ പതിയെ ബോക്സ് പൊട്ടിച്ചു ഉള്ളിൽ നിന്ന് കൈയ്യിൽ ഒതുങ്ങുന്ന ആ ബര്ത്ഡേ കേക് പുറത്തേക്കെടുത്തു.
“”ഉമ്മഹ്ഹ്ഹ് ……………
ഇതൊക്കെ വേണമായിരുന്നോ ചേട്ടാ.””
“”ഇതല്ലേ വേണ്ടത്….””
അവൾ അതെടുത്തു ജനലിന്റെ പടിയിലേക്കു വെച്ചതും അജു കൈയ്യിൽ കരുതിയ ചെറിയ മെഴുകുതിരി കത്തിച്ചു അതിനു മുകളിൽ വെച്ചു.
രണ്ടുപേരും സന്തോഷത്തോടെ നോക്കി ചിരിച്ചുകൊണ്ട് കേക്ക് കട്ട് ചെയ്തു….
അതിൽ ഒരു പീസ് കൈയ്യിലെടുത്തു അവനുനേരെ നീട്ടിയതും അജു പുറത്തു നിന്ന് അതുവാങ്ങി…