ചെറുപുഞ്ചിരിയോടെ കാൾ എടുത്തു ചെവിയിലേക്ക് അടുപ്പിച്ചതും അങ്ങേ തലയ്ക്കാൻ നിന്ന് പതിഞ്ഞ ശബ്ദത്തിൽ അവളുടെ കിളിനാദം…
“”ഹലോ… ഉറങ്ങിയോ മാഷേ ??
“” ഹ്മ്മ്മ് ഇതെന്താടി..
നിന്റെ തൊണ്ടയ്ക്ക് ആരേലും പിടിച്ചോ ഒട്ടും ശബ്ദമില്ലല്ലോ.””
“”പോടാ പട്ടി….
ഇവിടെ എല്ലാവരും കിടന്നതേയുള്ളു അതാ പയ്യെ സംസാരിക്കുന്നത്.””
“” അയ്യ… നീ ഒറ്റയ്ക്കല്ലേ കിടക്കുന്നത് പിന്നെ എന്തിനാ പേടിക്കുന്നത്.””
“”എനിക്ക് പേടിയൊന്നും ഇല്ലാ കെട്ടോ….
ഞാൻ റൂമിലെ ലൈറ്റ് ഓഫ് ആക്കിയിട്ടു പുതപ്പെടുത്തു തലവഴിയിട്ടു കിടന്നിട്ടാടാ ചെറുക്കാ നിന്നെ വിളിക്കുന്നത്…””
“”ഓഹ് അങ്ങനെയാണോ.??
മര്യാദയ്ക്ക് ലൈറ്റ് ഓൺ ചെയ്തിട്ടു വീഡിയോ കാളിൽ വാടി..””
“”അയ്യേ… ഈ രാത്രിയിലോ.??
എനിക്കെങ്ങും വയ്യ..””
“”എനിക്കില് മോള് വെച്ചിട്ടു ഉറങ്ങാൻ നോക്ക്..””
“”അച്ചോടാ പിണങ്ങല്ലേ കള്ളാ…..
ഞാൻ വിളിക്കാം.””
“”അങ്ങനെ മര്യധയ്ക്ക് വാ…..””
“”പോടാ തെണ്ടി… “” അവള് അടഞ്ഞ ശബ്ദത്തിൽ ചിണുങ്ങിക്കൊണ്ടു കാൾ കട്ട് ചെയ്തു.
അജു ചിരിച്ചുകൊണ്ട് തലങ്ങണി എടുത്തു ബെഡിലേക്കു ചാരി നിവർന്നു….
എന്തായാലും നാളെ അവധിയാണ് കുറച്ചു നേരം അവളുടെ കൂടെ ഇരുന്നു റൊമാൻസ് അടിക്കാൻ അവനും ആഗ്രഹിച്ചിരുന്നു.
രണ്ടു മിനിറ്റ് കഴിഞ്ഞതും ആലിയയുടെ ഫോണിൽ നിന്ന് വീഡിയോകാൾ എത്തി…..
“”അഹ് കളർ ആണല്ലോ…..””