“”പോ കളിയാക്കാതെ🙈🙈
എനിക്ക് ഇപ്പഴും ഒരു ചമ്മലാണ്..””
“”അച്ചോടാ… റൂമിൽ കയറി അടച്ചുമൂടിയിരുന്നാൽ എങ്ങനെയാ ചമ്മലും നാണവുമൊക്കെ മാറുന്നത്.””
“” ഇപ്പം അതൊന്നുമില്ല….
എനിക്ക് കിട്ടിയത് നല്ലൊരു ഫ്രണ്ടിനെ അല്ലേ.””
“”ഓഹ്….
മനസിലാക്കി കളഞ്ഞല്ലോ😝😝””
“” പിന്നല്ലാതെ… സത്യം പറഞ്ഞാൽ ചേട്ടനോട് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ചെങ്കിലും ബോറടി മാറിയത്.””
“”മ്മ്മ്മ്.. ഇനി എന്തൊക്കെ മാറാൻ കിടക്കുന്നു.
തത്കാലം കൂട്ടുകാരി എനിക്ക് ഒരു ഫോട്ടോ അയേച്ചു താ…
ഇനിയും കാണാതിരിക്കാൻ വയ്യടോ തന്നെ.””
“”ഹ്മ്മ്മ് എനിക്ക് തോന്നി……
എന്തായാലും നമ്മള് തമ്മില് കാണും ചേട്ടാ.
ഫോട്ടോ ചോദിക്കാതെ തന്നെ ഞാൻ തന്നാൽ പോരെ 😊😊””
“”തന്നില്ലെങ്കിൽ ഞാൻ അങ്ങോടു കയറിവരും പറഞ്ഞേക്കാം 😝😝””
“”അഹ് ധൈര്യം ഉണ്ടെങ്കിൽ വന്നോ…
നമ്മുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം 😂””
“”ധൈര്യമൊക്കെ ഉണ്ട് മേഡം……..
ഒരു ദിവസം വരാം പോരെ.””
“”മ്മ്മ്മ്…. പിന്നെ എന്തൊക്കെയുണ്ട് വിശേഷം.?
നാട്ടിലൊന്നും പോകുന്നില്ലേ..””
“”എങ്ങനെ പോകാനാണ്…
കണ്ടിട്ടില്ലെങ്കിലും എന്റെ പ്രിയപ്പെട്ടവരൊക്കെ ഇവിടെ ആയിപ്പോയില്ലേ.☺️☺️””
“”ആഹ്ഹ…. താങ്ക്സ് ചേട്ടാ.
നമ്മൾ ഇനിമുതൽ അടിപൊളി കൂട്ടുകാർ ആയിരിക്കും കെട്ടോ.😀😀””