❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Posted by

എന്താന്നു വച്ചാൽ ആയിക്കോ..ഞാൻ പോകുന്നു. മീര എഴുന്നേറ്റു നടന്നു.
നീയിതെവിടെ പോകുന്നു. രസംകൊല്ലിയാവല്ലേ- സഞ്ജു ഇടയ്ക്കു കയറി പറഞ്ഞു.
ദേ സഞ്ജൂ. എനിക്കിവിടെ പാട്ടും പാടിയിരിക്കാൻ സമയമില്ല. ഇവിടുള്ളവരെല്ലാം ബന്ധുവീട്ടിൽ പോയിട്ട് രാത്രി ഇവിടെ വന്നേ ഭക്ഷണം കഴിക്കൂ. ഞാനതെല്ലാം ശരിയാക്കാൻ പോകുവാണ്- മീര കൈവിരൽ ഉയർത്തിക്കൊണ്ട് പറഞ്ഞു.
അതിനു നീയെന്തിനാ പോകുന്നേ.ചെറിയമ്മമാരും അപ്പച്ചിമാരും അതെല്ലാം റെഡിയാക്കിയിട്ടാണു പോയത്. പോരാത്തതിന് അടുക്കളക്കാരി ശാന്തേച്ചിയും അവിടെയുണ്ട്,അവരെല്ലാം നോക്കിക്കോളും.നീയിവിടെ ഇരിക്ക്. അവളുടെ കൈയിൽ പിടിച്ചുകൊണ്ട് സഞ്ജു പറഞ്ഞു.
ദേ സഞ്ജൂ, ആണുങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. എന്തേലും ശരിയായില്ലെങ്കിൽ കുടുംബത്തിലെ പെണ്ണുങ്ങൾക്കാണു പഴി. എല്ലാം ശരിയാണോയെന്നു എനിക്കു നോക്കണം, അതെന്‌റെ ഉത്തരവാദിത്വമാണ്. കുടുംബത്തിലെ കാര്യമെല്ലാം നോക്കണമെന്നാണ് എന്‌റെ അമ്മ എന്നെ പണ്ടുമുതലേ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെയുള്ള പെണ്ണുങ്ങളേ നല്ല മകളും ഭാര്യയുമൊക്കെയാകൂ. അല്ലാത്തവർക്ക് പാട്ടുംപാടി ഉല്ലസിച്ചിരുന്നാൽ മതിയല്ലോ- നന്ദുവിനെ നോക്കിക്കൊണ്ട് മീര പറഞ്ഞു. ഭാര്യ എന്ന അവളുടെ പ്രയോഗം അവൾ മനപൂർവം ഒന്നു കടുപ്പിച്ചാണു പറഞ്ഞത്.
അവൾ പോന്നേ പോട്ടേ..തടയേണ്ട-നന്ദു സഞ്ജുവിനോട് അടക്കത്തിൽ അവനു മാത്രം കേൾക്കാവുന്ന പോലെ പറഞ്ഞു.
മീര തലയുമുയർത്തിപ്പിടിച്ചു മുന്നോട്ടു നടന്നു. മിനിസ്‌കർട്ടിലെ പിൻഭാഗദൃശ്യമായിരുന്നു നന്ദു കണ്ടുകൊണ്ടിരുന്നത്. നടക്കുന്നതിനിടയിൽ മിനിസ്‌കർട്ടിനുള്ളിൽ അവളുടെ നിതംബപ്പന്തുകൾ വെട്ടിക്കളിക്കുന്നത് സഞ്ജു പരവശത്തോടെ നോക്കി നിന്നു.
നല്ല ബെസ്റ്റ് ഭാര്യയാണു ദേ ആ പോകുന്നത്. എനിക്കുറപ്പാ, ഇവളെ കെട്ടുന്നവൻ മൂന്നാംനാൾ കെട്ടിത്തൂങ്ങും-നന്ദു പരിഹാസത്തിൽ പറഞ്ഞു.
ദേ നന്ദൂ, അങ്ങനെയൊന്നും പറയല്ലേ- ഒന്നു ഞെട്ടിയ സഞ്ജു അവളോടു പറഞ്ഞു. അപ്പോഴും അവന്‌റെ നോട്ടം നടന്നകലുന്ന മീരയുടെ പിൻഭാഗത്തായിരുന്നു.
എന്തോന്നാ നോക്കിക്കോണ്ട് നിൽക്കുന്നത്- നന്ദു അൽപം ഈർഷ്യയോടെ ചോദിച്ചു.
സഞ്ജു പെട്ടെന്നു ഞെട്ടി. പിടിക്കപ്പെട്ടിരിക്കുന്നു. പഴയ തന്ത്രം തന്നെ രക്ഷ. ഞാൻ മീരയുടെ ഡ്രസിൽ നോക്കിയതാണ്. എന്തൊരു വൾഗർ ആയാണ് ഈ കുട്ടി ഡ്രസ് ഇടുന്നത്-സഞ്ജു പയ്യെ കാർഡിറക്കി.
അതേന്നേ- നന്ദൂ തന്ത്രത്തിൽ വീണു.
എന്തു വൃത്തികേടാണ്. മിനിസ്‌കർട്ടുമൊക്കെയിട്ട് തറവാട്ടിൽ നടക്കുന്നു. എന്തൊരു വൾഗർ ആണ്. ഇതൊന്നും പറഞ്ഞു പഠിപ്പിക്കാൻ ആരുമില്ലാത്തതിന്‌റെയാ. ഈ തറവാട്ടിലെ പെണ്ണുങ്ങളിൽ ആരെങ്കിലും ഇങ്ങനെ വസ്ത്രം ധരിക്കുവോ? അവൾടെ കുറേ വേഷം. ഞാൻ മുംബൈയിലാ പഠിച്ചേ. അവിടേം മിനിസ്‌കർട്ടൊക്കെയുണ്ട്. ഞാനിട്ടിട്ടില്ല, കാരണം എന്‌റെ അമ്മ എന്നോടു പറഞ്ഞൂ-നന്ദൂ എവിടെയാണെങ്കിലും നീ ചന്ത്രോത്തേ കുട്ടിയാ, വസ്ത്രധാരണത്തിലും അച്ചടക്കത്തിലും പെരുമാറ്റത്തിലുമൊക്കെ ആ അടക്കം വേണം എന്ന്. ഇതൊരുമാതിരി അറബിക്കുതിര മാതിരി- കിട്ടിയ സമയം കൊണ്ട് പറ്റാവുന്ന ഏഷണി നന്ദു പറഞ്ഞു.
നന്ദു അവിടെ എന്തൊക്കെയാ ഇടുന്നേ-സഞ്ജു ചോദിച്ചു.
ചുരിദാർ, കുർത്ത, അല്ലെങ്കിൽ സാരി.നമ്മുടെ പാരമ്പര്യത്തിലില്ലാത്തതൊന്നും ഞാൻ ഇടില്ല-നന്ദു പറഞ്ഞു.
അതുമാത്രമല്ല സഞ്ജൂ,ഞാൻ വെളുപ്പിന് എണീറ്റ് കുളിക്കും, പിന്നെ പ്രാർഥിക്കും, പിന്നെ അടുക്കളയിൽ അമ്മയെ സഹായിക്കും. ഇതൊക്കെ ഇപ്പോഴേ ചെയ്താലേ ഭാവിയിൽ ഭർത്താവിന്‌റെയും കുട്ടികൾടെയുമൊക്കെ കാര്യം നോക്കാനാകൂ.അങ്ങനെയുള്ള പെണ്ണുങ്ങളേ നല്ല ഭാര്യയും അമ്മയുമൊക്കെയാവൂ-നന്ദു പറഞ്ഞു.
ആണോ, പക്ഷേ ഇപ്പോ ഫെമിനിസം ഒക്കെയല്ലേ, പെണ്ണുങ്ങൾ അങ്ങനെയൊന്നും ചെയ്തില്ലേലും കുഴപ്പമില്ല-സഞ്ജു പറഞ്ഞു.
എന്തു ഫെമിനിസം, അതൊക്കെ തട്ടിപ്പല്ലേ. പെണ്ണായാൽ കുറേ കടമയുണ്ട്, അല്ലാണ്ട് ഇങ്ങനെ വേഷം കെട്ടി നടക്കാൻ ആർക്കും പറ്റും-നന്ദു വീറോടെ പറഞ്ഞു. മീര കുറച്ചുമുൻപേ ഭാര്യയുടെ കടമയെപ്പറ്റിയൊക്കെ പറഞ്ഞതിന്‌റെ ചൊരുക്കാണ് നന്ദുവിനെന്ന് സഞ്ജുവിന് മനസ്സിലായി.
നമുക്ക് വേറെ ഒരു ഗെയിം കളിക്കാം നന്ദുച്ചേച്ചീ- ദത്തൻ ചെറിയച്ചന്‌റെ മകൻ പക്രു മുന്നോട്ടുവന്നു പറഞ്ഞു. നന്ദിതയുടെ വാലാണ് ചെക്കൻ.
ആഹാ, എന്താടാ ആ ഗെയിം- നന്ദിത അവന്‌റെ താടിക്കു പിടിച്ചുകൊണ്ട് ചോദിച്ചു.
ഹിറ്റ് ഓർ പാസ്-അവൻ പറഞ്ഞു.
അതെന്തു സാധനമാടാ-സഞ്ജു ചോദിച്ചു.
ഒരു കുടുക്കയിൽ എല്ലാവരുടെയും പേര് എഴുതിയിടും. എന്നിട്ട് ഓരോരുത്തർ എടുക്കും. എടുക്കുന്നയാൾക്ക് ഒരു പേരു കിട്ടുമല്ലോ. ആ പേരുള്ളയാളോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടും. അതു ചെയ്യുവാണെങ്കിൽ ഹിറ്റ്. അല്ലെങ്കിൽ പാസ്. പാസ് പറഞ്ഞാൽ പേരുകാരൻ അല്ലെങ്കിൽ പേരുകാരി പേരെടുത്തയാൾക്ക് നഷ്ടപരിഹാരം കൊടുക്കണം. പണം അല്ലെങ്കിൽ സമ്മാനം- പക്രു പറഞ്ഞു.
കൊള്ളാമല്ലോ, ഇപ്പോഴത്തേ പിള്ളാരുടെ ഓരോ ഗെയിമുകളേ. നമുക്കൊന്നു ട്രൈ ചെയ്യാം സഞ്ജൂ- നന്ദു പറഞ്ഞു.
ദേ നന്ദൂ, ഇവൻ മഹാ ഉഡായിപ്പാ, എന്തെങ്കിലും ഉഡായിപ്പ് ഗെയിം ആയിരിക്കും. നമുക്ക് ഇതു വേണ്ട- സഞ്ജു പറഞ്ഞു.
ശ്ശൊ..സഞ്ജു മീരയെപ്പോലെ തുടങ്ങല്ലേ..പിള്ളേരുടെ കളിയല്ലേ. നമുക്ക് നോക്കാംന്നേ- നന്ദു പറഞ്ഞു. ഒടുവിൽ സഞ്ജു തലയാട്ടി.
കുടുക്ക റെഡി-പക്രു കുടുക്കയുമായി വന്നു.
ആദ്യം ആരെടുക്കും- അവൻ ചോദിച്ചു.
നീ തന്നെ എടുക്കെടാ പക്രുമോനേ, നോക്കട്ടെ-നന്ദു പറഞ്ഞു.
അഡകഡബാബ്ര- പറഞ്ഞു കൊണ്ട് പക്രു ഒരു പേപ്പർചുരുൾ എടുത്തു നിവർത്തി.
ആരാ- സഞ്ജു ചോദിച്ചു.
എനിക്കു കിട്ടിയത്….ഒരു നിമിഷം സസ്‌പെൻസ് ഇട്ടുകൊണ്ടു പക്രു അവിടെ നിന്നു.
പേര് പറയെടാ വേട്ടാവളിയാ- സഞ്ജു അക്ഷമനായി പറഞ്ഞു.
നന്ദു ചേച്ചീ- ചുരുൾ നിവർത്തി എല്ലാവരെയും കാട്ടിക്കൊണ്ട് പക്രു പറഞ്ഞു.
ഓഹ് ഞാനോ.. അപ്പോൾ നീ പറയുന്നത് ഞാൻ ചെയ്യണമല്ലോ. ഞാനെന്താ പക്രുജീ ചെയ്യേണ്ടത്-നന്ദു പറഞ്ഞു.
ങൂം…നന്ദു ചേച്ചി ചെയ്യേണ്ടത് ഇതാണ്- പക്രു മുരടനക്കിക്കൊണ്ട് പറഞ്ഞു- സഞ്ജുച്ചേട്ടന് ഒരുമ്മ കൊടുക്കണം. കൊടുത്താൽ ഹിറ്റ്, അല്ലെങ്കിൽ പാസ്.
പോടാ കാട്ടുപോത്തേ, അവന്‌റെ ഉഡായിപ്പ് ഗെയിം. നന്ദൂ ഈ കുരങ്ങച്ചൻ പറയുന്നത് കേൾക്കേണ്ട കേട്ടോ-സഞ്ജു പറഞ്ഞു.
പറ്റില്ലെങ്കിൽ നന്ദു ചേച്ചീ, പാസ് പറഞ്ഞോ- പക്രു ഭാവമൊന്നുമില്ലാതെ പറഞ്ഞു.
അയ്യടാ പാസ് പറഞ്ഞിട്ടുവേണം നിനക്ക് എന്‌റെ കൈയിൽ നിന്നു പൈസ പിടിക്കാൻ. അങ്ങനെയിപ്പം വേണ്ട. ഞാൻ ഹിറ്റാണു ചൂസ് ചെയ്യുന്നത്-നന്ദിത കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
നന്ദൂ, ഇതെല്ലാം…സഞ്ജു വിക്കിവിക്കി പറഞ്ഞു.
പേടിക്കാതെ സഞ്ജൂ. ഇതൊരു ഗെയിമല്ലേ- നന്ദു പറഞ്ഞു.
എനിക്കു പറ്റില്ല, ഇത്രേം മുന്നിൽവച്ച്. പിള്ളേരുടെ മുന്നിൽവച്ച്. പോയേ- സഞ്ജു പറഞ്ഞു.
അത്രേയുള്ളൂ കാര്യം. സഞ്ജു ആ കസേരയിലേക്ക് ഇരുന്നോളൂ. പക്രൂ, നീ കുട്ടികളെയെല്ലാം വിളിച്ച് അപ്രത്തുപോയേ- നന്ദു പറഞ്ഞു. മുതലാളി പറയുന്നത് അനുസരിക്കുന്ന ഗുണ്ടയെപ്പോലെ പക്രു മറ്റു കുട്ടികളെയെല്ലാം വിളിച്ചുകൊണ്ടു പോയി.
ഇപ്പോ നമ്മൾ മാേ്രത ഉള്ളൂ- നന്ദു അവനരികിലേക്ക് അടിവച്ചടി നടന്നുകൊണ്ടു പറഞ്ഞു. സഞ്ജുവിന്‌റെ ഹൃദയതാളം പ്രകമ്പനം കൊണ്ടു.
നന്ദു അവനരികിലേക്കു വന്നു. കസേരയിൽ ഇരുന്ന അവന്‌റെ മടിയിലേക്കിരുന്ന. അവൾ ഇരുകൈകളും അവന്‌റെ തോളിലൂടെ ഇട്ടു കഴുത്തിനോടു ചേർത്ത് അവനെ കെട്ടിപ്പിടിച്ചു. ബ്ലൗസിൽ നിന്നു പുറത്തുചാടിയിരുന്ന അവളുടെ മുലകൾ അവന്‌റെ നെഞ്ചിൽ ഉരഞ്ഞമർന്നു.
സഞ്ജു…അവന്‌റെ മുഖം തന്നോടു ചേർത്തു അവന്‌റെ ചുണ്ടുകളിലേക്കു തന്‌റെ ചുണ്ടുകൾ കൊണ്ടുചെന്നിട്ടവൾ വിളിച്ചു.
ഊം…മാസ്മരികമായ ഏതോ ലോകത്തായിരുന്ന സഞ്ജു മൂളുകമാത്രമാണു ചെയ്തത്. നന്ദിതയുടെ നനഞ്ഞ വലിയ ചുണ്ടുകൾ സഞ്ജുവിന്‌റെ വലിയ ചുണ്ടുകളിൽ പതിഞ്ഞു. വലിയ നിശബ്ദത അവിടെ പരന്നു.ഭ്രാന്തമായ ആവേശത്തോടെ അവന്‌റെ മുഖം കൈകളാൽ അവൾ മുഖത്തേക്കു ചേർത്തു. അവന്‌റെ കീഴ്ചുണ്ട് കടിച്ചുകൊണ്ട് അവൾ ഉറുഞ്ചി വലിച്ചു. ഐസ്‌ക്രീം കുടിക്കുന്നതുപോലെ.
എന്‌റെ ആദ്യചുംബനമാണ് ഇത് സഞ്ജൂ- അവന്‌റെ ചുണ്ടിലൂടെ വിരലോടിച്ചുകൊണ്ട് അവൾ പറഞ്ഞു. ഒരായിരം ചുംബനങ്ങളുടെ തുടക്കം- അവൾ കാതരയായി പറഞ്ഞു. അവന്‌റെ തലയിലൊന്നു തലോടിയിട്ട് അവൾ തിരിഞ്ഞുനടന്നു. എല്ലാക്കിളികളും ഒരുമിച്ച് കൂടുകാലിയാക്കിയതുപോലെ ബ്ലിംഗസ്യാന്ന് സഞ്ജു ഇരുന്നു.
നന്ദിത നടന്നു തറവാട്ടിനുള്ളിൽ എത്തിയപ്പോൾ ശൂ ശൂന്ന് ഒരു വിളികേട്ടു. പക്രു ആയിരുന്നു അത്.
മിടുക്കൻ. പറഞ്ഞപോലെ എല്ലാം ചെയ്തു. ഇങ്ങുവാ- നന്ദിത വിളിച്ചു.പക്രു അവൾക്കരികിലേക്കു വന്നു.
ദേ നിനക്കു തരാമെന്നു പറഞ്ഞ ആപ്പിൾവാച്ച് മുറിയിൽ എന്‌റെ ഡ്രസിങ് ടേബിളിനു മുകളിൽ ഉണ്ട്. പോയെടുത്തോ- അവൾ അവന്‌റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
ശരീ നന്ദുവേച്ചീ, താങ്ക്യൂ- പറഞ്ഞിട്ട് അവൻ ഓടിപ്പോയി.
എല്ലാം ഒരു നാടകമായിരുന്നു. പക്രുവിനെക്കൊണ്ട് ഗെയിം കളിപ്പിച്ചത് നന്ദിതയാണ്. അവളുടെ പേരുമാത്രമേ അവൻ കുടുക്കയിൽ ഇട്ടിരുന്നുള്ളൂ.
സഞ്ജു ബ്ലിംഗസ്യാന്നുള്ള ആ ഇരിപ്പു കുറേ നേരം ഇരുന്നു, തറവാട്ടിലെ മാവിൻ ചുവട്ടിൽനിന്ന് കണ്ണിമാങ്ങ തലയിൽ വീണതൊന്നും അവൻ അറിഞ്ഞില്ല. മീരയും ചുംബിച്ചു, ഇപ്പോൾ നന്ദുവും ചുംബിച്ചു. ഇതെല്ലാം എങ്ങോട്ടാണ്. ഒരുത്തരവും അവനു കിട്ടിയില്ല.
അന്നുരാത്രി സഞ്ജു ഉറക്കത്തിൽ ഒരു സ്വപ്‌നം കണ്ടു. മീരയും നന്ദിതയും തന്‌റെ മുറിയിൽ താലങ്ങളുമായി വരുന്നതായിരുന്നു ആ സ്വപ്നം. താലത്തിൽ തുണികൊണ്ട് എന്തോ അവർ മറച്ചിരുന്നു. സഞ്ജുവിന്‌റെ ഇടതും വലതുമായി അവർ നിന്നു. താലത്തിലെ തുണി മാറ്റി. മൂർച്ചയുള്ള കത്തിയായിരുന്നു അവരുടെ താലങ്ങളിൽ.
രണ്ടുപേരും കത്തിയെടുത്തു തനിക്കു നേരെ വീശുന്നു.
സഞ്ജുവിന്‌റെ കിഡ്‌നി ഞാനെടുക്കും- മീര തന്‌റെ ശരീരത്തിൽ നിന്നു കിഡ്‌നി പറിച്ചുകൊണ്ട് നന്ദുവിനോടു പറഞ്ഞു.
എന്നാൽ അവന്‌റെ കരൾ ഞാനെടുക്കും- നന്ദുവും ഇതാ തന്‌റെ കരൾ പറിച്ചെടുക്കുന്നു.
അങ്ങനെ തന്‌റെ ശരീരത്തിൽ നിന്നു പലതും ആ പെൺകുട്ടികൾ അതാ പകുത്തെടുക്കുന്നു.
ഹൃദയം ഞാൻ വിട്ടുതരില്ല- പൊട്ടിച്ചിരിച്ചുകൊണ്ട് മീര പറയുന്നു.
നോ, ഹൃദയം എന്‌റേതാണ് – നന്ദു പറയുന്നു.
രണ്ടുപേരും കയ്യിട്ട് ഇതാ തന്‌റെ ഹൃദയം പറിച്ചെടുക്കുന്നു.
ഇങ്ങു തരൂ ആ ഹൃദയം- രണ്ടു പെൺകുട്ടികളും കശപിശ കൂടുന്നു. അതാ തന്‌റെ ഹൃദയം അവരുടെ കൈകളിൽ നിന്നു തെറിച്ചുപോകുന്നു. തുറന്ന വാതിലിലൂടെ അതു പുറത്തേക്കു തെറിച്ച് പടികളിലൂടെ താഴേക്ക് ഉരുണ്ടുരുണ്ടു പോകുന്നു….അയ്യോ എന്‌റെ പാവം ഹൃദയം…..അതാ പോകുന്നു.
എന്‌റെ അമ്മേ…നിലവിളിച്ചുകൊണ്ട് സഞ്ജു കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വപ്‌നം അവസാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *