സ്വാതിയവിടെ നിന്നേ- സഞ്ജു പറഞ്ഞു. അവൻ അവളുടെ പിന്നാലെ ചെന്നു.
സ്വാതി നിന്നു. ഇന്നലെ സഞ്ജുവിനെ അവൾ ഉമ്മ വയ്ക്കുന്നത് കണ്ടു. ഇനി സഞ്ജുവിനെ ശല്യപ്പെടുത്താൻ ഞാൻ വരില്ല. ബ്രഹ്‌മചാരിയാണെന്നും പറഞ്ഞ് ഇനി തട്ടിപ്പുംകൊണ്ട് വരരുത്. എന്‌റെ മുന്നിൽ കാട്ടിയ ബ്രഹ്‌മചര്യം ഇന്നലെ എവിടെപ്പോയി.- അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
സ്വാതി. എനിക്ക് നിന്നോടു പ്രണയമോ മറ്റൊന്നുമില്ല. നമ്മൾ തമ്മിൽ ഒരിക്കലും ചേരാനും പോകുന്നില്ല.
സ്വാതി ചുമ്മാ എന്‌റെ പുറകിൽ നടന്ന് നിന്‌റെ സമയം നഷ്ടപ്പെടുത്തരുത്. മീര എന്നെ ഇങ്ങോട്ടുവന്നു ചുംബിച്ചതാണ്.ദയവ് ചെയ്ത് ഇന്നലെ നടന്ന കാര്യം ആരോടും പറയരുത്- സഞ്ജു അവളോടു പറഞ്ഞു.
കുളിക്കടവിലെ രഹസ്യവേഴ്ച ഞാനാരോടും പറയില്ല. അതോർത്ത് ഇനി വിഷമിക്കേണ്ട. പിന്നെ സഞ്ജുവിന്‌റെ ആ അമേരിക്കക്കാരി മുറപ്പെണ്ണിനെ ഒന്നു സൂക്ഷിച്ചോ. കൊല്ലാനും മടിക്കാത്ത ജാതിയാ അവൾ-പോകുന്നതിനിടയിൽ സ്വാതി പറഞ്ഞു. സ്വാതിയുടെ ആ പോക്കു നോക്കി നിന്നപ്പോൾ സഞ്ജുവിന് ഉള്ളിൽ ഒരു വിങ്ങൽ ഉടലെടുത്തു.
പാവമൊരു പൊട്ടിപ്പെണ്ണ്,തന്നെ സ്‌നേഹിച്ചെന്നൊരു കുറ്റമേ അവൾ ചെയ്തുള്ളു-പെണ്ണൊരുമ്പെട്ടാൽ എന്നു കേട്ടിട്ടേ ഉള്ളൂ. കുറേ പെണ്ണുങ്ങൾ ചേർന്ന് തന്നെ ചക്രശ്വാസം വലിപ്പിക്കുകയാണെന്ന് സഞ്ജുവിനു തോന്നി. പഴയ ബ്രഹ്‌മചര്യവും ക്രിക്കറ്റും സിനിമകാണലുമായിട്ടൊക്കെ എങ്ങനെ ജീവിച്ചുവന്നതാണ്. ഇപ്പോൾ ആകെ പരുങ്ങലിലായി. വേണ്ടായിരുന്നു.
തിരുവോണദിവസം രാവിലെ തന്നെ സഞ്ജു എഴുന്നേറ്റു. പല്ലുതേച്ചു കുളിച്ചു പുറത്തേക്ക് എത്തിയപ്പോൾ മുറ്റത്ത് ഒരു പടതന്നെയുണ്ട്. കുട്ടികളെല്ലാവരും കൂടി പൂക്കളമിടുകയാണ്. മീരയും നന്ദുവുമാണ് നേതൃത്വം. ഇരുവരും സാരി ഉടുത്തിരിക്കുന്നു. നന്ദു തന്‌റെ ട്രേഡ്മാർക്കായ സെറ്റ്‌സാരിയാണ്. എന്നാൽ മീര ഇളംനീല നിറത്തിൽ സുതാര്യമായ ഒരു സാരിയായിരുന്നു ധരിച്ചത്. ഒട്ടിയൊഴുകി കിടക്കുന്ന ഒരുതരം സാരി. ആകെ ഒരു മദാലസ ലുക്.
മീര ധരിച്ചിരിക്കുന്നത് ബ്രേസിയറിനെക്കാൾ കഷ്ടമായ ഒരു സ്ലീവ്‌ലെസ് ബ്ലൗസാണ്. തലേദിവസം മീരയുടെ ശരീരം മുഴുവൻ കണ്ട് സായൂജ്യമടയാൻ ഭാഗ്യം ലഭിച്ചതിനാലാകണം നന്ദുവിനെയാണ് സഞ്ജു കൂടുതൽ നോക്കിയത്.
അവൾ പൂക്കൾ ഇറുത്ത് പൂക്കളത്തിലേക്കു വച്ചുകൊണ്ടിരിക്കുന്നു. എന്തു സുന്ദരിയാണ് നന്ദുവെന്ന് സഞ്ജുവിന് തോന്നിപ്പോയി. ആ മഗധീര എന്ന ചിത്രത്തിലൊക്കെയുണ്ടായിരുന്ന കാജൽ അഗർവാളിന്‌റെ അതേ രൂപം.
സഞ്ജൂസ്, ഇങ്ങനെ നിന്നാലോ പോയൊരു മുണ്ടും കുർത്തയുമൊക്കെ ഇട്ടിട്ടുവാ. തെക്കിനിയിൽ ഞാൻ ഇസ്തിരിയിട്ടുവച്ചിട്ടുണ്ട്.- നന്ദു ഉറക്കെ വിളിച്ചുപറഞ്ഞു. അതു പറയുമ്പോൾ അവളുടെ മുഖത്തുവിടർന്ന പുഞ്ചിരി സഞ്ജു സാകൂതം നോക്കിനിന്നു. എന്തൊരു മനോഹാരിത.
മീര രൂക്ഷമായി നന്ദുവിനെയും സഞ്ജുവിനെയും ഒന്നു നോക്കി. എന്നിട്ടു പൂവിടൽ തുടർന്നു.
കുർത്തയും മുണ്ടുമണിഞ്ഞുവരാൻ അൽപം താമസിച്ചു. അപ്പോഴേക്കും പെൺകുട്ടികൾ പൂവിട്ടു കഴിഞ്ഞിരുന്നു. സഞ്ജുവിനെ കണ്ട നന്ദു ആഹ്ലാദത്തോടെ ഓഹ് വാവ് എന്നു വിളിച്ചുകൂവി. സഞ്ജു നിന്നെ കണ്ടിട്ട് എനിക്ക് പിടിച്ചു കടിച്ചുതിന്നാൻ തോന്നുന്നു കേട്ടോ.അത്ര സുന്ദരനായിട്ടുണ്ട് എന്‌റെ ചെക്കൻ അവൾ പൂത്താലവും കയ്യിലേന്തി അവനരികിൽ വന്നു പറഞ്ഞു.
താങ്ക് യൂ-നാണത്താൽ മുഖം കുനിച്ചു സഞ്ജു മറുപടി പറഞ്ഞു.
സച്ച് എ ക്യൂട്ടി- അവന്‌റെ മുഖത്ത് തന്‌റെ വിരലുകളോടിച്ച് കൊണ്ടു നന്ദു പറഞ്ഞു. ദേ ചെക്കാ നിന്‌റെയീ മാസ്മര ബ്യൂട്ടി അൽപം കൂടി ആസ്വദിക്കണന്ന്ണ്ട്. പക്ഷേ സദ്യയൊരുക്കാൻ അടുക്കളേൽ ഞാനും ഹാജരാകണമെന്നാ അമ്മായിമാർ പറഞ്ഞത്. എന്‌റെ കൈപുണ്യം അവർക്കെല്ലാം അറിയാം. ഇന്ന് സ്‌പെഷൽ പൈനാപ്പിൾ പായസം ഞാനുണ്ടാക്കുന്നുണ്ട്. സോ പിന്നെ കാണാട്ടോ ചെക്കനെ- പുഞ്ചിരിച്ചുകൊണ്ട് ഒരു പട്ടംപോലെ ഉലഞ്ഞാടി നന്ദു മുന്നോട്ടുനടന്നു.
നിനക്കു നാണമില്ലേ- കത്തുന്ന മുഖത്തോടെ മീര സഞ്ജുവിനരികിൽ വന്നു. മീരയുടെ വരവിൽ സഞ്ജു ഒന്നു വിറച്ചുപോയി. പെട്ടെന്നു തന്നെ അവൻ സ്വയം വീണ്ടെടുത്തു. ഇവളെ ഇങ്ങനെ വിട്ടുകൂടാ. ചെറുത്തുനിന്നില്ലെങ്കിൽ ഇവൾ തലയിൽകേറി തന്നെ അടിമയാക്കും. അതു പാടില്ല.
നീ എന്താണ് ഈ പറയുന്നത്- സഞ്ജു ചോദിച്ചു.
അല്ല, അവളുമായി ശൃംഗാരവും, കവിളിൽതൊടലും ആകെ മൊത്തം ഒരു റൊമാൻസ് സീൻ.അവൾക്കു കടിച്ചുതിന്നാൻ തോന്നാൻ നീയെന്താ ഹൽവയാ?-മീര ചോദിച്ചു.
അവളും എന്‌റെ അച്ഛൻപെങ്ങളുടെ മകളാണ്. എനിക്ക് അവളുമായി സംസാരിച്ചൂടെ.-സഞ്ജു ചോദിച്ചു
മീരയുടെ മുഖം കത്തി. മുന്നോട്ടാഞ്ഞ് അവൾ സഞ്ജുവിനെ നോക്കി പല്ലുകടിച്ച് നിന്നു.
നീയെന്നെ ഉമ്മ വച്ചതോർമ്മയുണ്ടല്ലോ സഞ്ജൂ, ഇനിയും നിനക്ക് ഞാനല്ലാതെ മറ്റു പെൺകുട്ടികളോട് മിണ്ടാനും കുഴയാനും അവകാശമില്ല- മീര പറഞ്ഞു.
ഞാൻ നിന്നെ ഉമ്മ വച്ചില്ല. നീയാണ് ഇങ്ങോട്ടുവന്ന് ഉമ്മ വച്ചത്. നീ വളരെ ടോക്‌സിക് ആണു മീരാ- സഞ്ജു ദൃഢതയാർന്ന സ്വരത്തിൽ പറഞ്ഞു.
പറഞ്ഞത് അൽപം കൂടിപ്പോയെന്ന് സഞ്ജുവിന് തോന്നി. പക്ഷേ അപ്പോഴേക്കും മീരയുടെ മുഖം കോപം കൊണ്ടു കത്താൻ തുടങ്ങിയിരുന്നു. അവൾ കൈവീശി അവന്‌റെ ഇരു കവിളുകളിലും അടിച്ചു.
സഞ്ജുവിന് നന്നായി വേദനിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. അടികൾ അവസാനിച്ച ശേഷം അവൻ മീരയുടെ കൈയിൽ പിടിച്ചു.
കണ്ടില്ലേ. ഇതാ ഞാൻ പറഞ്ഞത്.
മീര ഒന്നും മിണ്ടാതെ അൽപനേരം നിന്നു…സഞ്ജൂ,- അവൾ വിളിച്ചു.
സഞ്ജു മിഴികൾ ഉയർത്തി അവളെ നോക്കി…
ഞാൻ ടോക്‌സിക് ആണല്ലേ- അവൾ ചോദിച്ചു…
സഞ്ജു മിണ്ടാതെ നിന്നു.
എനിക്കൊപ്പം വാ- അവൾ ബലമായി അവന്‌റെ കയ്യിൽ പിടിച്ചു വലിച്ചു…കൂടെ പോകാതെ സഞ്ജുവിനു തരമില്ലായിരുന്നു.
തന്‌റെ മുറിയിലേക്കാണ് അവൾ അവനെ കൊണ്ടുപോയത്.
സഞ്ജു ഞാനന്ന് യുഎസിൽ നിന്നു വന്നപ്പോൾ ഭാരമുള്ള ഒരു പെട്ടി കൊണ്ടുവന്നിരുന്നില്ലേ. ഉള്ളിൽ അമ്മിക്കല്ലാണോയെന്ന് നീ കളിയാക്കിയ ഭാരമുള്ള പെട്ടി. മീര വലിയ മിഴികളുയർത്തി അവനെ നോക്കിക്കൊണ്ട് ചോദിച്ചു.
ഹാ. എനിക്ക് ഓർമയുണ്ട്-സഞ്ജു പറഞ്ഞു.
ആ പെട്ടി എന്‌റെ കട്ടിലിനടിയിൽ ഉണ്ട്. അതൊന്നു വലിച്ചുനീക്കിയെടുക്കൂ- മീര അവനോടു പറഞ്ഞു. എന്നിട്ടു മുറിയിലെ കസേരയിൽ കയറിയിരുന്നു.
സഞ്ജു ഒരുനിമിഷം ചിന്തിച്ചുനിന്നു. എന്നിട്ട് കട്ടിലിനടിയിലേക്ക് കൈയിട്ട് ആ വലിയ പെട്ടി വലിച്ചെടുത്തു.അതിനു നല്ല ഭാരമുണ്ടായിരുന്നു.
അതെടുത്ത് ആ കട്ടിലിൽ വയ്ക്കൂ-മീര വീണ്ടും പറഞ്ഞു.
സഞ്ജു പണിപ്പെട്ട് ആ പെട്ടി പൊക്കി കട്ടിലിൽ വച്ചു.നംബർ ലോക്കുള്ള പെട്ടിയായിരുന്നു അത്.
1234 എന്നാണ് അതിന്‌റെ ലോക്ക്. അതിട്ട് അതൊന്നു തുറക്കൂ- വീണ്ടും മീരയുടെ ഓർഡർ.
നംബർ 1234 എന്നാക്കി സഞ്ജു പെട്ടിയുടെ ഇജക്ടറിൽ ഞെക്കി. അതു തുറന്നുവന്നു. ഒരുപാട് സാധനങ്ങളായിരുന്നു അതിൽ പല കാലത്തേത്. റിമോട്ടിലോടുന്ന കളിപ്പാട്ടക്കാർ, പ്ലേസ്റ്റേഷന്‌റെ പഴയ വിഡിയോ ഗെയിം, ഒരു ക്രിക്കറ്റ്ബാറ്റ് തുടങ്ങി ആണുങ്ങളുടെ ഷർട്ടുകളും സ്വർണച്ചെയിനും വാച്ചും ഐഫോണുകളുമൊക്കെ ഉണ്ടായിരുന്നു അതിൽ.
സഞ്ജുവിന് ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും മീര അവനടുത്തേക്കു വന്നു.
എന്‌റെ ഹൃദയമാണ് ഈ പെട്ടി സഞ്ജൂ-അവൾ അവനരികിൽ ഇരുന്നുകൊണ്ടു പറഞ്ഞു. ഇവിടെ നിന്നു പോയശേഷം നിന്‌റെ ഓരോ ബർത്ത്‌ഡേയ്ക്കു തലേന്നും നിനക്കായി ഞാൻ സമ്മാനങ്ങൾ വാങ്ങി. പക്ഷേ അത് അവിടെ നിന്ന് അയയ്ക്കാൻ എനിക്കു ധൈര്യമില്ലായിരുന്നു. മാതാപിതാക്കളെയും ഇവിടത്തെ ബന്ധുക്കളെയുമൊക്കെ പേടിച്ചിട്ട്. അവരൊക്കെ എന്തു വിചാരിക്കുമെന്നു ചിന്തിച്ച് ലജ്ജിച്ചിട്ട്. എങ്കിലും ഞാൻ ഇതെല്ലാം സൂക്ഷിച്ചുവച്ചു. എന്നെങ്കിലും ഞാനിവിടെ വരുമ്പോൾ നിനക്കു തരാൻ. അതിൽ പലതും നിനക്ക് ഇന്ന് ഉപയോഗമില്ലാത്തതാണ്. എങ്കിലും അതു എന്‌റെ സ്‌നേഹമായിരുന്നു. നിനക്കായി ഞാൻ കാത്തുവച്ചതായിരുന്നു. എന്നെയും നിനക്കായി ഞാൻ കാത്തു. നിനക്കായി കൊല്ലാനും ചാവാനും ഒന്നും എനിക്ക് ഒരു മടിയുമില്ല സഞ്ജു.-മീര ഏങ്ങലടിച്ചുകരയാൻ തുടങ്ങി.
സഞ്ജു അവളുടെ തോളിൽ തൊട്ടു. മീരയുടെ ആ പെട്ടി അവനെ അശക്തനാക്കിയിരുന്നു. മീരാ, ഞാൻ. ചില സമയത്ത് ഞാൻ എന്താ പറയുന്നേന്ന് എനിക്കു നിശ്ചയല്യ. നീ എന്നോടു ക്ഷമിക്കൂ- അതവൻ പറഞ്ഞതിനൊപ്പം മീര അവന്‌റെ നെഞ്ചിലേക്കു ചാഞ്ഞു.അവളുടെ കൈകൾ അവനെ ഇറുക്കെ പുണർന്നു.
പെട്ടെന്നു മീരയുടെ കണ്ണുകൾ തിളങ്ങി. അവൾ അവന്‌റെ ഇരു കരണത്തും അടിച്ചു. എന്നിട്ടും ഇതെല്ലാം കാത്തുവച്ച ഞാൻ മണ്ടി. ഞാൻ ടോക്‌സിക്കാണല്ലേ. കൊല്ലും നിന്നെ ഞാൻ. എനിക്കു കിട്ടിയില്ലേൽ വേറെയാർക്കും നിന്നെ ഞാൻ കൊടുക്കില്ല- അവൾ പറഞ്ഞു.