ഉത്രാടദിവസമായിരുന്നു അന്ന്. പൊന്നിൻചിങ്ങത്തിലെ തിരുവോണത്തലേന്ന്. മീരയ്ക്ക് യുഎസിലുള്ള സർവകലാശാലയിൽ എന്തൊക്കെയോ പേപ്പർ ഒക്കെ നൽകാനുള്ളതിനാൽ ആളു വളരെ ബിസിയായിരുന്നു. വൈകുന്നേരം നന്ദിതയുമായി സഞ്ജു അമ്പലത്തിലെത്തി.
വെളുത്ത സെറ്റുതുണിയിൽ സ്വർണക്കസവുകളോടുകൂടിയ ചുരിദാറായിരുന്നു നന്ദുവിന്‌റെ വേഷം. സെറ്റ് വസ്ത്രങ്ങൾ ഇടുമ്പോൾ നന്ദുവിന്‌റെ ഭംഗി ഇരട്ടിയായിരുന്നു. പോരാത്തതിന് മാച്ചിങ്ങായ സ്വർണാഭരണങ്ങലളു അവൾ അണിഞ്ഞിരുന്നു. പ്രൗഡയായ ഒരു സ്ത്രീയുടെ ഗാംഭീര്യവും നിറനിലാവ് പോലുള്ള സൗന്ദര്യവും.ഒരു ദേവമനോഹരി നടക്കുന്നതുപോലെ നന്ദിത സഞ്ജുവിനൊപ്പം അടിവച്ചുനടന്നു.
സഞ്ജുക്കുട്ടാ, ഇന്നു നിന്‌റെ പേരിൽ ഞാൻ കുറച്ച് അർച്ചനകളൊക്കെ നടത്തുന്നുണ്ട് കേട്ടോ. നീയാകെ വാടിയിരിക്കുന്നു. നിന്‌റെ ആയുരാരോഗ്യത്തിനും സുഖജീവിതത്തിനും പിന്നെ നിന്നെ നോട്ടമിട്ടു നിൽക്കുന്ന ചില ദുഷ്ടശക്തികളെ അകറ്റാനും വേണ്ടിയാണ് ഈ അർച്ചനകൾ-വശ്യമധുരമായ സ്വരത്തിൽ നന്ദിത അവനോടു പറഞ്ഞു.
നന്ദു പോയ് ചെയ്യാമോ. ഞാൻ അകത്തേക്കു വരുന്നില്ല-സഞ്ജു പറഞ്ഞു.
അതെന്തേ-സംശയഭാവത്തിൽ നന്ദു ചോദിച്ചു.
https://imgur.com/a/h55xHaE
ചെറിയ ഒരു പനിക്കോള്.ഞാൻ തലകുളിച്ചില്ല- സഞ്ജു പറഞ്ഞു. അവനാകെ മൂഡോഫായിരുന്നു.
ആണോ…തന്‌റെ ലോലമായ കൈപ്പത്തി അവന്‌റെ നെറ്റിയിലും കവിളിലും അവൾ അധികാരഭാവത്തോടെ വച്ചു. ചൂടൊന്നുമില്ല. വെയിൽ കൊള്ളാതെ മാറി നിന്നോളൂ. ഞാൻ പൂജകൾ കഴിഞ്ഞുവരാംട്ടോ-അവന്‌റെ കവിളിൽ ഒന്നു തട്ടി ചിരിയോടെ നന്ദിത പറഞ്ഞു.
ശരി നന്ദൂ, പോയി വാ- ക്ഷേത്രത്തിലെ ആട്ടപ്പന്തലിലേക്ക് ചെന്നിരുന്നുകൊണ്ട് സഞ്ജു പറഞ്ഞു. നന്ദിത അവനെ നോക്കി ഒന്നു ചിരിച്ച ശേഷം ഉള്ളിലേക്കു പോയി.
ആ സമയത്താണു സ്വാതി തൊഴൽ കഴിഞ്ഞു വന്നത്. മീരയുടെ കയ്യിൽ നിന്ന് ഇന്നലെ കൊണ്ട വീക്ക് അവളുടെ മുഖത്തു തിണർത്തു കിടന്നിരുന്നു. സഞ്ജുവിനെ കണ്ടതും അവൾ ഗൗനിക്കാതെ മുന്നോട്ടുനടന്നു.