അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ സാം അവന്റെ തനി സ്വഭാവം കാണിച്ചു…
ഏതോ വർക്കിൽ അവൾ എന്തോ മിസ്റ്റേക്ക് വരുത്തി… അത് കാത്തിരുന്നത് പോലെ അവൻ എടുത്തിട്ട് കുടഞ്ഞു…
അവൾക്കു അത് ഒരു വലിയ ഷോക് ആയി പോയി…
അവൾ ഇടി വെട്ടിയത് പോലെ നിന്നു …
അവൾ അത് പ്രതീക്ഷിച്ചില്ല….
അതും ഞങ്ങൾ എല്ലാം ഉള്ളപ്പോൾ….
അതവളെ ഹർട്ട് ചെയ്തു… വല്ലാതെ …
ഇത്രയും നാൾ അവനെ മാത്രം ഫ്രണ്ട് ആക്കി അവന്റെ പിന്നാലെ വാലും ആട്ടി നടന്നിട്ടു…
അവളുടെ എപ്പോഴും ചിരിക്കുന്ന മുഖം വാടി ….
ആദ്യം എനിക്ക് സന്തോഷം ആയെങ്കിലും അവളുടെ മുഖം കണ്ടപ്പോൾ വിഷമം ആയി….
അവളുടെ മുഖത്തെ ലൈറ്റ് ഓഫ് ആയി….
അന്ന് ഈവെനിംഗ് അവൾ ആരോടും പറയാതെ ഇറങ്ങി….
സാധാരണ… അവന്മാരോട് പറഞ്ഞിട്ടാണ് ഇറങ്ങുക….
ആ ഷോക്കിൽ നിന്നും അവൾ കരകയറാൻ നല്ല സമയം എടുത്തു….
അവളുടെ മുഖം പിന്നെ തെളിഞ്ഞതെ ഇല്ല… പൂർണമായും ആ ചിരി മാഞ്ഞു …
സാം പൊട്ടൻ ആയതു കൊണ്ട് എങ്ങനെ അത് സെറ്റിൽ ചെയ്യണമെന്ന് അവനു അറിയില്ല… സോറി പറയാൻ അവന്റെ ഈഗോ സമ്മതിക്കില്ലല്ലോ ……
അവൾ ഒന്ന് രണ്ടു ആഴ്ചയോളം അങ്ങനെ തന്നെ ഇരുന്നു… ആരോടും ചിരി കളി ഒന്നും ഇല്ലാ …
അങ്ങനെ ഇരുന്നപ്പോൾ അവൾ വയ്യ എന്ന് പറഞ്ഞു ഒരു ദിവസം നേരത്തെ ഇറങ്ങി… എന്നിട്ടു ഒരാഴ്ച വർക് ഫ്രം ഹോം എടുത്തു…
എനിക്ക് ആദ്യം മനസ്സിലായില്ല എന്താ കാര്യം എന്ന്… അവന്മാരോട് ചോദിക്കാനും വയ്യല്ലോ… ഞാൻ നൈസ് ആയി ചേച്ചിയോട് ചോദിച്ചു…
ചേച്ചി ആണ് പറഞ്ഞത് അവൾ വർക് ഫ്രം ഹോം ആണെന്ന്….